ന്യൂയോർക് : ദിവസങ്ങളുടെ ഇടവേളയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ മൂലം തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാനിൽ കുഞ്ഞുങ്ങളുൾപ്പടെ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ രക്ഷിക്കാൻ അടിയന്തിര സഹായം ആവശ്യമാണെന്ന് യുനിസെഫ്.
ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രഥമശുശ്രൂഷ, അടിയന്തര, ട്രോമ കെയർ എന്നിവയ്ക്കും , കേടായതോ നശിപ്പിക്കപ്പെട്ടതോ ആയ ജലസ്രോതസുകൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾ തടയുക, സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജല, ശുചിത്വ സൗകര്യങ്ങളുടെ പുനസ്ഥാപനം , പോഷകാഹാരക്കുറവ് ബാധിച്ച കുട്ടികളുടെ നിരീക്ഷണം, ചികിത്സ, തുടങ്ങിയ പ്രവർത്തങ്ങൾക്കായി 20 ദശലക്ഷം ഡോളറിന്റെ പ്രാരംഭ ധനസഹായത്തിന് യുണിസെഫ് അഭ്യർത്ഥിച്ചു.
കൂടാതെ ശിശുസൗഹൃദ ഇടങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സാമൂഹിക പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെയും മാനസികാഘാതം അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മനഃശാസ്ത്രപരമായ പിന്തുണ നൽകുന്നതിനും യുനിസെഫ് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *