Follow Us On

04

January

2025

Saturday

110 മണിക്കൂര്‍ അഖണ്ഡ ബൈബിള്‍ പാരായണം

110 മണിക്കൂര്‍ അഖണ്ഡ ബൈബിള്‍ പാരായണം
ഇരിങ്ങാലക്കുട: കെസിബിസിയുടെ അഖണ്ഡ ബൈബിള്‍ പാരായണം ഇരിങ്ങാലക്കുടയിലെ തേശേരി ഇടവകയില്‍വച്ച് കെസിബിസി വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ മൂന്നിന് ഏഴു മണിക്ക് ആരംഭിച്ച് ഡിസംബര്‍ എട്ടിന് രാവിലെ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് രാത്രിയും പകലുമായി ബൈബിള്‍ പാരായണം ക്രമപ്പെടുത്തിയിരിക്കുന്നത്.
ബൈബിള്‍ പാരായണം കേരളസഭയുടെ നവീകരണ കാലഘട്ടത്തില്‍ സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വഴിതെളിക്കുമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ഫാ. അനൂബ്, ഫാ. ജെയിന്‍, സിസ്റ്റര്‍ ഇസബെല്ല ഐഡ, സിസ്റ്റര്‍ ട്രീസ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരും, ഇരിങ്ങാലക്കുട രൂപതയിലെ ബൈബിള്‍ കമ്മീഷന്‍ കോ-ഓര്‍ഡിനേറ്റേഴ്‌സും തേശേരിയിലെ 176 കുടുംബങ്ങളും, ഡിവൈന്‍ മേഴ്സി ആഗോള വചന ഫാമിലിയും രാത്രിയും പകലുമായി നീണ്ടുനില്ക്കുന്ന വചനപാരായണത്തില്‍ പങ്കെടുക്കും.  ഇരിങ്ങാലക്കുട തേശേരിയിലെ 176 കുടുംബങ്ങള്‍ എഴുതിയ വചനബോര്‍ഡുകള്‍കൊണ്ട് അഖണ്ഡ പാരായണത്തിന്റെ വേദിയും പരിസരങ്ങളും അലങ്കരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?