കൊച്ചി: സീറോമലബാര്‍ സഭാ സിനഡ് സമ്മേളനം 2024 ജനുവരി എട്ടു മുതല്‍ 13 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ച ഒഴിവില്‍ പുതിയ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിനായാണ് സിനഡ് സമ്മേളനം. സിനഡ് തിരഞ്ഞെടുക്കുന്ന പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന് മാര്‍പാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടന്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും തുടര്‍ന്നു സ്ഥാനാരോഹണവും നടക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
സീറോമലബാര്‍ സഭയുടെ ഹയരാര്‍ക്കി സ്ഥാപനത്തിന്റെ ശതാബ്ദി വര്‍ഷ സ്ഥാപനത്തിന്റെ ഭാഗമായി ഈ മാസം 21-ന് സഭയിലെ എല്ലാ കത്തീഡ്രല്‍ ദൈവാലയങ്ങളിലും രൂപതാധ്യക്ഷന്മാരുടെ കാര്‍മികത്വത്തില്‍ പ്രത്യേക വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണം. അന്ന് ഉച്ചകഴിഞ്ഞു മൂന്നിന് സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും പ്രത്യേക വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *