Follow Us On

24

November

2024

Sunday

10 ലക്ഷം നല്‍കി കര്‍ഷകരെ ആശ്വസിപ്പിക്കാമെന്നത് മൂഢസ്വപ്നം: മാര്‍ ഇഞ്ചനാനിയില്‍

10 ലക്ഷം നല്‍കി കര്‍ഷകരെ ആശ്വസിപ്പിക്കാമെന്നത് മൂഢസ്വപ്നം: മാര്‍ ഇഞ്ചനാനിയില്‍
മാനന്തവാടി: 10 ലക്ഷം രൂപ നല്‍കി കര്‍ഷകരെ ആശ്വസിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മൂഢസ്വപ്നം മാത്രമാണെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.  കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു മാര്‍ ഇഞ്ചനാനിയില്‍.
അമ്പതുവര്‍ഷം മുമ്പ് കുടിയേറിയ കുടുംബത്തിന് ഇവിടെ സമാധാനത്തോടെ ജീവിക്കാമായിരുന്നു. അന്നിവിടെ കടുവയും ആനയും ഒന്നുമില്ലായിരുന്നു. ഇന്ന് എല്ലാ തരത്തിലുമുള്ള വന്യജീ വികളും ഇവിടെ വിഹരിക്കുകയാണ്.  ആരും സഹായിക്കാ നില്ലാതെ കര്‍ഷകര്‍ കഷ്ട പ്പെടുകയാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞു. കര്‍ഷകരെ സഹായിക്കാന്‍ സത്വരമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍ മുന്നോട്ട് വരുമെന്ന് മാര്‍ ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി.
അജീഷിന്റെ ഭാര്യ ഷീബ, മക്കളായ അലന്‍, അല്‍ന, പിതാവ് ജോസഫ്, അമ്മ എല്‍സി എന്നിവരെ ആശ്വസിപ്പിച്ച് പ്രാര്‍ത്ഥിച്ചശേഷമാണ് മാര്‍ ഇഞ്ചനാനിയില്‍ മടങ്ങിയത്. പടമല സെന്റ് അല്‍ഫോന്‍സ ദൈവാലയ വികാരി ഫാ. ജോര്‍ജ് തേരകം, പയ്യമ്പള്ളി സെന്റ് കാതറീന്‍സ് ഫൊറോന വികാരി ഫാ. സുനില്‍ വട്ടുകുന്നേല്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?