Follow Us On

10

January

2025

Friday

മനുഷ്യജീവന് വിലകല്പിക്കാത്ത ഭരണ സംവിധാനങ്ങള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതണം

മനുഷ്യജീവന് വിലകല്പിക്കാത്ത ഭരണ സംവിധാനങ്ങള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതണം
കൊച്ചി: മനുഷ്യജീവന് വിലകല്പിക്കാത്ത ഭരണസം വിധാനങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ പൊതുതിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ ജനങ്ങള്‍ ഉണരണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.  അഡ്വ. വി.സി സെബാസ്റ്റ്യന്‍.
വന്യജീവി അക്രമങ്ങളുടെപേരില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിവസംതോറും ഉയരുമ്പോള്‍ നിലവിലുള്ള നിയമംപോലും നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ്. കാട്ടുമൃഗങ്ങള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ മുതലക്കണ്ണീര്‍ പൊഴിച്ച് ഒളിച്ചോടുന്ന ജനപ്രതിനിധികള്‍ ജനദ്രോഹികളാണ്. പാര്‍ലമെന്റിലും നിയമസഭയിലും ജനദ്രോഹ നിയമങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളേയും വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കുവാന്‍ പരാജയപ്പെടുന്ന ഉദ്യോഗ സ്ഥരേയും, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യു അധികൃതരെയും പ്രതികളാക്കി കൊലക്കുറ്റത്തിന് കേസെടുക്കുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തയാറാകണമെന്നും വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
സിആര്‍പിസി 133 (എഫ്), വന്യജീവി സംരക്ഷണ നിയമം 11(1) എന്നീ വകുപ്പുകള്‍ പ്രകാരം അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചുകൊല്ലുവാന്‍ ഉത്തരവിറക്കാന്‍ നിയമം ഉണ്ടെന്നെരിക്കെ അതിനു ശ്രമിക്കാതെ മനുഷ്യനെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന ഭരണ ഭീകരതയ്ക്കെതിരെ സമൂഹം സംഘടിച്ച് പ്രതികരിക്കണമെന്നും അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?