Follow Us On

05

February

2025

Wednesday

കത്തോലിക്ക ഓസ്‌കാര്‍ ‘ദി സെര്‍വെന്റിന്’

കത്തോലിക്ക ഓസ്‌കാര്‍   ‘ദി സെര്‍വെന്റിന്’

വത്തിക്കാന്‍ സിറ്റി: 19-ാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സ്പാനിഷ് വിശുദ്ധയായ വിസെന്റാ മരിയ ലോപ്പസിന്റെ ജീവിത കഥ പറയുന്ന ‘ദി സെര്‍വെന്റ്’ എന്ന ചിത്രം കത്തോലിക്ക സിനിമകളുടെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മിറബിള്‍ ഡിക്റ്റു’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ധാര്‍മിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന ക്രിയാത്മക സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഈ ഫിലിം ഫെസ്റ്റിവല്‍ വത്തിക്കാന്റെ സാംസ്‌കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ചൈന, യുഎസ്, ഫിലിപ്പൈന്‍സ് ഉക്രെയ്ന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള 2000 ത്തിലധികം സിനിമകളെ പിന്തള്ളിയാണ് ‘ദി സെര്‍വന്റ’് പുരസ്‌കാരം കരസ്ഥമാക്കിയത്.

സ്‌പെയിനിലെ നവാറയില്‍ ജനിച്ച വിസെന്റ മരിയ 1876-ല്‍ വീട്ടുജോലി ചെയ്യുന്ന സന്യസ്തര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അമലോത്ഭവ മറിയത്തിന്റെ സന്യാസിനിസമൂഹം സ്ഥാപിച്ചു. ലത്തീന്‍ ഭാഷയിലുള്ള സൗണ്ട് ട്രാക്ക് ഉള്‍പ്പടെ നിരവധി വ്യത്യസ്തകള്‍ ഈ സിനിമയിലുണ്ടെന്ന് സംവിധായകന്‍ പാബ്ലോ മൊറേനോ പറഞ്ഞു. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തോലിക്ക മുല്യങ്ങള്‍ പുലര്‍ത്തിയിരുന്ന ഫെമിനിസ്റ്റായിരുന്നു ഈ വിശുദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?