Follow Us On

19

January

2026

Monday

‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’

‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’

ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല പ്രത്യുത അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്(യോഹ. 3:17) എന്ന യേശുവിന്റെ വാക്കുകള്‍ വിശ്വാസികളെ ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ മുമ്പില്‍ രഹസ്യങ്ങളൊന്നുമില്ലെന്നും അവന്‍ നമ്മുടെ ഹൃദയവിചാരങ്ങള്‍ എല്ലാം അറിയുന്നവനാണെന്നും ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു.

പാപികളായ നമ്മെക്കുറിച്ചുള്ള അറിവ് നമ്മെ വിധിക്കാന്‍ ഉപയോഗിച്ചാല്‍ ഒരുവനും രക്ഷ പ്രാപിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ യേശു നമ്മെ വിധിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരും നശിച്ചുപോകരുതെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

കര്‍ത്താവിന്റെ നോട്ടം നമ്മെ ബുദ്ധിമുട്ടിക്കുന്നതല്ല, മറിച്ച്  ഉള്ളിലെ നന്മയെ കണ്ടെത്താന്‍ നമ്മെ സഹായിക്കുന്നതാണ്. ദൈവകൃപയുടെ സഹായത്താല്‍ തിന്മയില്‍ നിന്ന് മോചിതരാകുവാനും സൗഖ്യപ്പെടുവാനും ആ നോട്ടം സഹായിക്കുന്നു. ദൈവം നോക്കുന്നതുപോലെ കരുണയോടെ മറ്റുളളവരെ കാണുവാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?