Follow Us On

23

January

2025

Thursday

കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികര്‍ക്ക് ഹോങ്കോങില്‍ ഇനി 14 വര്‍ഷം ജയില്‍

കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികര്‍ക്ക് ഹോങ്കോങില്‍ ഇനി 14 വര്‍ഷം ജയില്‍
ഹോങ്കോങ്: പോലീസ് ആവശ്യപ്പെട്ടിട്ടും കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികരെ 14 വര്‍ഷം ജയിലില്‍ അടയ്ക്കുന്നതിനുള്ള പുതിയ നിയമം ഹോങ്കോങില്‍ നിലവില്‍വന്നു. മാര്‍ച്ച് എട്ടിന് പാസാക്കിയ നിയമത്തിലാണ് കുമ്പസാരമെന്ന കൂദാശയുടെ പവിത്രത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈ ദികരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.   തടവുകാര്‍ക്ക് ഇഷ്ടമുള്ള അഭിഭാഷകരുമായി സംസാരി ക്കുന്നതില്‍നിന്ന് തടയുന്നതിനുള്ള വകുപ്പുകളും പുതിയ നിയമത്തിലുണ്ട്. കുറ്റം ചുമത്താതെ തടങ്കലില്‍ വയ്ക്കുക, ഏഴ് ദിവസം വരെ റിമാന്‍ഡ് നീട്ടിവയ്ക്കുക, വിദേശത്തുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കടുത്ത പിഴകള്‍ ചുമത്തുക തുടങ്ങിയ വ്യവസ്ഥകളും ഈ നിയമത്തിലുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?