Follow Us On

25

January

2025

Saturday

18 ആഴ്ച വരെ അബോര്‍ഷന്‍ നിയമവിധേയമാക്കുന്ന ബില്ലിനെതിരെ നോര്‍വേയിലെ മെത്രാന്‍സമിതി

18 ആഴ്ച വരെ അബോര്‍ഷന്‍ നിയമവിധേയമാക്കുന്ന ബില്ലിനെതിരെ നോര്‍വേയിലെ മെത്രാന്‍സമിതി

ഒസ്ലോ/നോര്‍വേ:  18 ആഴ്ച പ്രായമായ ഗര്‍ഭസ്ഥശിശുവിനെ വരെ അബോര്‍ഷന്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന നോര്‍വേ ഗവണ്‍മെന്റിന്റെ പുതിയ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി നോര്‍വേയിലെ മെത്രാന്‍മാര്‍. നിലവില്‍ 12 ആഴ്ച വരെ അനുമതിയുള്ള സ്ഥാനത്താണ് പുതിയ ഭേദഗതിയുമായി ഗവണ്‍മെന്റ് മുമ്പോട്ട് വന്നിരിക്കുന്നത്. നോര്‍വേ പിന്തുടരുന്ന ക്രൈസ്തവ പാരമ്പര്യത്തില്‍ നിന്ന് മാറിയുള്ള അപഥസഞ്ചാരമാണ് പുതിയ ബില്ലിലൂടെ ഗവണ്‍മെന്റ് നടത്തുന്നതെന്ന് മെത്രാന്‍സമിതി പ്രതികരിച്ചു.

അബോര്‍ഷന്‍ കേവലം സ്ത്രീയുടെയും പുരുഷന്റെയും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും മാത്രമായി ബന്ധപ്പെട്ട വിഷയമായി ചുരുക്കി കാണാന്‍ സാധിക്കുകയില്ലെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി.  അവിടെ ഗര്‍ഭിണിയായ സ്ത്രീയെ കൂടാതെ ഗര്‍ഭസ്ഥശിശുവിന്റെ കൂടെ അവകാശങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഗര്‍ഭസ്ഥശിശുവിനെ വ്യക്തിയായി കാണാതെ കേവലം ആശയം മാത്രമായി ഇവിടെ ചുരുക്കുകയാണ് ചെയ്യുന്നത്.  അബോര്‍ഷന്‍ എല്ലാവിധത്തിലും വേദനാജനകമാണെന്ന് ബിഷപ്പുമാര്‍ ഗവണ്‍മെന്റിനെ ഓറ്മിപ്പിച്ചു. അത് സമൂഹത്തിന്റെ നഷ്ടമാണ്. നിര്‍ദിഷ്ട നിയമം ഏതെങ്കിലും വിധത്തില്‍ നിലവിലുള്ള നിയമത്തെ മെച്ചമുള്ളതാക്കി മാറ്റുന്നില്ലെന്നും അത് നോര്‍വേജിയന്‍ സമൂഹത്തിന്റെ മൂല്യങ്ങളെ ഹനിക്കുന്നതാണെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?