Follow Us On

14

May

2025

Wednesday

സ്റ്റാര്‍ട്ടില്‍ ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി ഇന്റഗ്രേറ്റഡ് പ്ലസ് ടു ആരംഭിക്കുന്നു

സ്റ്റാര്‍ട്ടില്‍ ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി ഇന്റഗ്രേറ്റഡ് പ്ലസ് ടു ആരംഭിക്കുന്നു

താമരശേരി: താമരശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടില്‍ 2024-25 അധ്യയനവര്‍ഷം ഇന്റഗ്രേറ്റഡ് പ്ലസ് ടു കോഴ്സ് ആരംഭിക്കുന്നു. പ്ലസ്ടു പഠനത്തോടൊപ്പം ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളില്‍ ബി2 ഗ്രേഡ് പരീക്ഷ കൂടി പാസാകാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന പഠന രീതിയാണ് ഇന്റഗ്രേറ്റഡ് പ്ലസ്ടു കോഴ്സിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. ഈ ഭാഷകള്‍ സംസാരിക്കുന്ന വിദേശിയരായ അധ്യാപകരുടെ സേവനവും സ്റ്റാര്‍ട്ടില്‍ ഉണ്ടാകും.

കോമേഴ്സ്, ഹ്യൂമാനിറ്റീസ് ശാഖകളിലാണ് പ്ലസ്ടു പഠനത്തിന് സൗകര്യം ഉണ്ടാവുക. കൂടാതെ, പ്ലസ്ടു കഴിഞ്ഞ, വിദ്യാര്‍ത്ഥി കള്‍ക്കായി സ്റ്റാര്‍ട്ടില്‍ 18 വര്‍ഷമായി നടത്തിവരുന്ന എംടിസി കോഴ്സിലേക്കും പ്ലസ് ടു ഫലം വരുന്ന മുറയ്ക്ക് പ്രവേശനം ആരംഭിക്കും. കേന്ദ്ര സര്‍വകലാശാലകളിലും ഐഐടി, ഐഐഎം, കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും ഉപരിപഠ നത്തിനുള്ള പ്രവേശനപരീക്ഷക്കുള്ള പരിശീലനം നല്‍കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എം എസ് ഓഫീസ് ആന്റ് ടാലി, ഐഇഎല്‍ടിഎസ്, ഒഇറ്റി തുടങ്ങിയവയും പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അവസരമുണ്ടാകും. സ്പോക്കണ്‍ ഇംഗ്ലീഷ്, ലോജിക്കല്‍ റീസണിംഗ്, വ്യക്തിത്വവികസനം തുടങ്ങിയവയ്ക്ക് സവിശേഷപരിഗണന ഉണ്ടാകും. ഹോസ്റ്റല്‍ സൗകര്യം സ്റ്റാര്‍ട്ട് കാമ്പസില്‍ ലഭ്യമാണ്.

പ്രവേശനത്തിന്, കോഴിക്കോട് നേതാജിനഗറിലുള്ള സ്റ്റാര്‍ട്ട് ഓഫീസില്‍ നിന്ന് നേരിട്ടോ wwwts.artindia.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തോ ലഭിക്കുന്ന നിശ്ചിത ഫോറത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +91495-2357843,+919037107843,919744458111 (ഡയറക്ടര്‍).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?