Follow Us On

08

January

2025

Wednesday

സാമൂഹ്യതിന്മകള്‍ക്കെതിരായ ബോധവല്ക്കരണവുമായി സഭ മുന്നോട്ടുപോകും: കെസിബിസി ജാഗ്രത കമ്മീഷന്‍

സാമൂഹ്യതിന്മകള്‍ക്കെതിരായ ബോധവല്ക്കരണവുമായി സഭ മുന്നോട്ടുപോകും: കെസിബിസി ജാഗ്രത കമ്മീഷന്‍
കൊച്ചി: സാമൂഹ്യതിന്മകള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടികളുമായി സഭ മുന്നോട്ടുപോകുമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ ചില യാഥാര്‍ഥ്യങ്ങളാണ് എന്ന വാസ്തവം ഉള്‍ക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും, ഒപ്പം സമൂഹത്തിന്റെ അജ്ഞത യും മുതലെടുത്തുകൊണ്ട് ചില തല്‍പരകക്ഷികള്‍ നടത്തിവരുന്ന ഗൂഢനീക്കങ്ങള്‍ പലപ്പോഴും തുറന്നുകാണിക്കുകയുണ്ടായിട്ടുണ്ട്‌.
.
 സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്നതിന് കാരണമാകുന്നത് പലപ്പോഴായി സര്‍ക്കാരിന് മുന്നില്‍ ചൂണ്ടിക്കാണിച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. ഭരണ സംവിധാനങ്ങള്‍ ഇത്തരം വിഷയങ്ങളെ പതിവായി അവഗണിക്കുകയും മാധ്യമങ്ങള്‍ പലപ്പോഴും വാസ്തവങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഭാനേതൃത്വം വിശ്വാസികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനെ ആരും അസ്വസ്ഥതയോടെയും തെറ്റിദ്ധാരണാജനകമായും സമീപി ക്കേണ്ടതില്ലെന്ന്  കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സമൂഹത്തിന്റെ അജ്ഞത നീക്കുന്നതിനും യുവജനങ്ങള്‍ കെണികളില്‍ അകപ്പെടുന്നത് തടയുന്നതിനും ഉതകുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായും, സാമൂഹ്യ തിന്മകള്‍ക്കെതിരെ നിന്താന്ത ജാഗ്രതയോടെയും സഭാ നേതൃത്വവും രൂപതകളും മുന്നോട്ടുപോവുക തന്നെ ചെയ്യും. ജാഗ്രതാ സമിതികള്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?