Follow Us On

19

May

2024

Sunday

‘എന്റെ സുന്ദരിയായ മണവാട്ടി നിത്യസമ്മാനത്തിനായി യാത്രയായി’

‘എന്റെ സുന്ദരിയായ മണവാട്ടി നിത്യസമ്മാനത്തിനായി യാത്രയായി’

നാല് കുട്ടികളുടെ അമ്മയും പ്രോ ലൈഫ് വക്താവും ഗര്‍ഭസ്ഥശിശുവിന് വേണ്ടി കാന്‍സര്‍ ചികിത്സ വേണ്ടെന്ന് വച്ച അമ്മയുമായ ജസീക്ക ഹന്ന ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. ”എന്റെ സുന്ദരിയായ മണവാട്ടി ജെസിക്ക സമാധാനത്തോടെ നിത്യസമ്മാനത്തിനായി യാത്രയായി.

വ്യാഴാഴ്ച അവള്‍ രോഗീലേപനം സ്വീകരിച്ചു. ശനിയാഴ്ച ശാന്തമായി പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജസീക്കയുടെ ആത്മാവ് യാത്രയായി. സന്തോഷത്തോടെ അവള്‍ വേദനകള്‍ സഹിച്ചു. ഭയം കൂടാതെയാണ് അവള്‍ അവസാനദിനങ്ങള്‍ ചിലവഴിച്ചത്, ”തനിക്ക് നാലാം സ്റ്റേജ് കാന്‍സാറാണെന്ന് അറിഞ്ഞപ്പോള്‍ ജസീക്ക ആരംഭിച്ച @blessed_by_cancer എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ജസീക്കയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട് ഭര്‍ത്താവ് കുറിച്ച വാക്കുകളാണിത്.

2020 കാലഘട്ടത്തില്‍ തന്റെ നാലാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന സമയത്താണ് ജസീക്കയ്ക്ക് ആദ്യമായി കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. അന്ന് പല ഡോക്ടര്‍മാരും അബോര്‍ഷന് നിര്‍ബന്ധിച്ചെങ്കിലും അതിന് സമ്മതിക്കാതെ ഗര്‍ഭസ്ഥശിശുവിന് ദോഷകരമല്ലാത്ത ചികിത്സകള്‍ മാത്രം സ്വീകിരച്ചുകൊണ്ട് ജസീക്ക മുന്നോട്ടുപോവുകയായിരുന്നു. ഒരോ കീമോതെറാപ്പിക്കു ശേഷവും വാഴ്ത്തപ്പെട്ട സൊളാനസ് കേസിയുടെ മധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ച ജസീക്ക കാന്‍സര്‍ രോഗത്തില്‍ നിന്ന് അത്ഭുതകരമായി സൗഖ്യം നേടി.

എന്നാല്‍ 2022 -ല്‍ നാലാം സ്റ്റേജ് കാന്‍സര്‍ വീണ്ടും ജെസീക്കക്ക് സ്ഥീരികരിച്ചു. ഈ രോഗത്തിലൂടെ ദൈവം തന്നെ എന്തോ കാര്യം ചെയ്യുവാന്‍ ക്ഷണിക്കുകയാണെന്ന ജസീക്കയ്ക്ക് തോന്നി. അങ്ങനെയാണ് @blessed_by_cancer എന്ന ഇന്‍സ്റ്റഗ്രാം പേജ് ആരംഭിക്കുന്നത്. വാസ്തവത്തില്‍ തന്റെ സഹനങ്ങളൊക്കെ മറ്റുള്ളവരുടെ നിയോഗങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന ഒരു പ്രാര്‍ത്ഥനാക്കൂട്ടായ്മയായിരുന്നു അത്. ഈ സമയത്ത് പങ്കെടുത്ത ഇഡബ്ല്യുറ്റിഎന്‍ പ്രോ ലൈഫ് വീക്ക്ലി പരിപാടിയില്‍ ജസീക്ക ഇപ്രകാരം പറഞ്ഞു – ‘ സഹനങ്ങളൊന്നും വെറുതെ പാഴായി പോകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. ദൈവം എവിടേക്കാണ് എന്നെ നയിക്കുന്നതെന്ന് എനിക്ക് അറിഞ്ഞുകൂടാ. എങ്ങനെ കൃപയില്‍ മരിക്കാം എന്ന് മറ്റുള്ളവരെ കാണിച്ചു കൊടുക്കേണ്ട ദൗത്യമാണോ, എനിക്കുള്ളത്? അതോ അവിടുന്ന് ഒരു അത്ഭുതം പ്രവര്‍ത്തിക്കുമോ?’

ഈ ദുഃഖവെള്ളിദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലെ അവസാന കുറിപ്പില്‍ തന്റെ സഹനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ജെസീക്ക ഇപ്രകാരം കുറിച്ചു -‘ എന്റെ ദുഃഖവെള്ളിയും യേശുവിന്റെ ദുഃഖവെള്ളിയും തമ്മിലൊരു വ്യത്യാസമുണ്ട്. ഈ കാല്‍വരിയാത്ര ഞാന്‍ അര്‍ഹിക്കുന്നു. എന്നാല്‍ എന്റെ പാപങ്ങളില്‍ പലതുമാണ് യേശുവിന് കഠോരമായ വേദനകള്‍ സമ്മാനിച്ചത്. എന്നാല്‍ ഒരു കാര്യം ഓര്‍മിക്കുക. എല്ലാ ദുഃഖവെള്ളിക്കും ശേഷം ഒരു ഈസ്റ്ററുണ്ട്. മരണത്തിന് ശേഷം ഉത്ഥാനം – യേശുവാണ് അത് സാധ്യമാക്കിയത്.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?