Follow Us On

10

June

2025

Tuesday

കോട്ടപ്പുറം രൂപതയില്‍ ഹോം മിഷന്‍ ഉദ്ഘാടനം ചെയ്തു

കോട്ടപ്പുറം രൂപതയില്‍ ഹോം മിഷന്‍ ഉദ്ഘാടനം ചെയ്തു
കോട്ടപ്പുറം: കുടുംബ നവീകരണം ലക്ഷ്യമാക്കി കോട്ടപ്പുറം രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ കോട്ടപ്പുറം രൂപതയിലെ ഇടവകകളില്‍ ഹോം മിഷന്‍ നടത്തുന്നതിനുള്ള സിസ്റ്റേഴ്‌സിന്റെ ട്രെയിനിംഗ് പ്രോഗ്രാം കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.
കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, കോട്ടപ്പുറം രൂപത ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, സിസ്റ്റര്‍ ജനവീവ, സിസ്റ്റര്‍ സിനി മാത്യു, കെആര്‍എല്‍സിസി അസോസിയേറ്റ് സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, ഹോളി ഫാമിലി സിസ്റ്റര്‍ ഡോ. റോസ് ജോസ്, സിസ്റ്റര്‍ ദിയ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കോട്ടപ്പുറം രൂപതയിലെ വിവിധ കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്‌സ് രണ്ടു ദിവസത്തെ  ട്രെയിനിങ്ങില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?