Follow Us On

08

January

2025

Wednesday

‘ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

‘ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

ഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് നാഷണല്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (എന്‍യുസിഎഫ്) പ്രസ്താവന പുറത്തിറക്കി. സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് അനില്‍ ജെ. ടി. കൂട്ടോ, എന്‍സിസിഐയുടെയും ഇഎഫ്‌ഐയുടെയും ജനറല്‍ സെക്രട്ടറി റവ. അസീര്‍ എബനേസര്‍ എന്നിവര്‍ ഒപ്പിട്ട പത്രക്കുറിപ്പില്‍ രാജ്യം ഒരു സുപ്രധാന സമയത്തിലാണെന്ന് പറയുന്നു.

‘എല്ലാ പൗരന്മാര്‍ക്കും തുല്യത, നീതി, സ്വാതന്ത്ര്യം, സാഹോദര്യം, സമൃദ്ധി എന്നീ ഭരണഘടനാ തത്വങ്ങളും ബഹുത്വത്തിന്റെയും മതേതരത്വത്തിന്റെയും സ്ഥിരീകരണവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവസരം ഈ തിരഞ്ഞെടുപ്പ് ഇന്ത്യക്കാര്‍ക്ക് നല്‍കും.’
‘യോഗ്യതയുള്ള ഓരോ വോട്ടറും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാനുള്ള അവരുടെ അവകാശവും ഉത്തരവാദിത്തവും വിനിയോഗിക്കണം. നമ്മുടെ വോട്ട് വെറുമൊരു ചിഹ്നമല്ല; വളര്‍ച്ചയ്ക്കും നല്ല ഭരണത്തിനുമുള്ള ശക്തമായ ഉപകരണമാണിത്.’പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

‘ഇന്ത്യയിലെ പൗരന്മാര്‍ എന്ന നിലയില്‍, ഈ സുപ്രധാന സമയത്ത് നമ്മുടെ കമ്മ്യൂണിറ്റികളും നമ്മുടെ രാജ്യവും നേരിടുന്ന നിര്‍ണായക പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഓരോ വോട്ടര്‍ക്കും വലിയ മൂല്യമുണ്ട്. ഒരുമിച്ചുനിന്നാല്‍ നമ്മുടെ സമൂഹത്തിന്റെ ഭാവി ദിശ രൂപപ്പെടുത്താനുള്ള ശക്തി നമുക്കുണ്ട്.’

‘പൗരന്മാരെന്ന നിലയില്‍, നമുക്ക് ഈ തിരഞ്ഞെടുപ്പിനെ തുറന്ന മനസോടെയും അനുകമ്പയുള്ള ഹൃദയത്തോടെയും സമീപിക്കാം. നമുക്ക് വൈവിധ്യമാര്‍ന്ന വീക്ഷണങ്ങള്‍ കേള്‍ക്കാം. എല്ലാ അംഗങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കാം.’ പ്രസ്താവനയില്‍ പറയുന്നു.
കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ), നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍സിസിഐ), ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്‌ഐ) എന്നിവ എന്‍യുസിഎഫില്‍ ഉള്‍പ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?