Follow Us On

08

January

2025

Wednesday

കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 17 മുതല്‍ 21 വരെ

കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 17 മുതല്‍ 21 വരെ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ 10-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ‘കൃപാഗ്‌നി 2024’ ഏപ്രില്‍ 17 മുതല്‍ 21 വരെ കോട്ടപ്പുറം കത്തീഡ്രല്‍ മൈതാനിയില്‍ നടക്കും. സാബു ആറുതൊട്ടിയിലാണ് ഈ വര്‍ഷം കണ്‍വന്‍ഷന്‍ നയിക്കുന്നത്.  17ന് വൈകുന്നേരം 5 ന് വിശുദ്ധ ബലിയെ തുടര്‍ന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, കരിസ്മാറ്റിക്ക് ഡയറക്ടര്‍ ഫാ. ഫ്രാന്‍സന്‍ കുരിശിങ്കല്‍ എന്നിവര്‍ സന്നിഹിതരാകും. വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. എല്ലാ ദിവസവും ദിവ്യബലി, വചനപ്രഘോഷണം ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും കൗണ്‍സിലിങ്ങിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?