Follow Us On

03

May

2024

Friday

വരാപ്പുഴ അതിരൂപതയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചാരണം അവാസ്തവം

വരാപ്പുഴ അതിരൂപതയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചാരണം അവാസ്തവം
കൊച്ചി: പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വരാപ്പുഴ അതിരൂപതയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചാരണം ശരിയല്ലെന്ന് വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന നിലപാട് അതിരൂപത നിലവില്‍ ഈ തിരഞ്ഞെടുപ്പില്‍ കൈകൊണ്ടിട്ടില്ല.
അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ വ്യാഖ്യാനം നല്‍കിയിട്ടുള്ളത്.
‘ഇന്ത്യയെ ആര് നയിക്കണമെന്ന’ ചോദ്യത്തിന് ഉത്തരമായി  ലേഖകന്‍  എഴുതിയ അഭിപ്രായങ്ങളെ വ്യാഖ്യാനിച്ചാണ് ലത്തീന്‍ സഭയുടെ നിലപാടെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ബന്ധപ്പെട്ട ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെ ന്ന് അതിരൂപത ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതാണ്.
പ്രശ്‌നങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള സമദൂരമാണ് ലത്തീന്‍ സമൂഹത്തിന്റെയും വരാപ്പുഴ അതിരൂപതയുടെ പൊതു നിലപാട്. സമുദായം ഉന്നയിച്ചിട്ടുള്ള വിഷയങ്ങളില്‍ മുന്നണികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് മനസിലാക്കി ഉചിതമായ രീതിയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള കഴിവ് ജനങ്ങള്‍ ക്കുണ്ടെന്ന് അതിരൂപത പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?