പാലക്കാട്: ആധുനിക കാലത്ത് സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി വിശ്വാസപ്രഘോഷണം നടത്താന്‍ സജ്ജരാകണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പാലക്കാട് രൂപതയുടെ രണ്ടാം എപ്പാര്‍ക്കിയല്‍ അസംബ്ലി മുണ്ടൂര്‍ യുവക്ഷേത്ര കോളേജില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാ രിക്കുകയായിരുന്നു അദ്ദേഹം. അസംബ്ലിയിലൂടെ പാലക്കാട് രൂപതയുടെ വരുന്ന 10 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി രൂപീകരിക്കണമെന്നും മാര്‍ താഴത്ത് പറഞ്ഞു.
പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത്, മൂവാറ്റുപുഴ രൂപതാ ബിഷപ് മാര്‍ യൂഹന്നാന്‍ തെയോടേഷ്യസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സിസ്റ്റര്‍ ടെസി കാച്ചപ്പള്ളി തോമസ് ആന്റെണി , സോളി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
നാല് ദിവസം നീണ്ടുനിന്ന അസംബ്ലിയില്‍ രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്, അദിലബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, ഫരീദാബാദ് രൂപത വികാരി ജനറാള്‍ ഫാ. അബ്രഹാം പാലത്തിങ്കല്‍, പഞ്ചാബ് മിഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി തൈക്കാട്ടില്‍ എന്നിവരും വിവിധ ദിവസങ്ങളിലെ സമ്മേളനത്തില്‍ പങ്കെടുത്തു.
രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോട നുബന്ധിച്ച് നടന്ന അസംബ്ലിയില്‍ വിശ്വാസ പരിശീലനം, സാമുദായിക ശാക്തീകരണം, പ്രേഷിത പ്രവര്‍ത്തനം എന്നീ വിഷയങ്ങളെ അധീകരിച്ച് പ്രഫ. ബിനു പി.ജെ, ഡോ. മാണി കെ.പി, പാലക്കാട് രൂപത മതബോധന ഡയറക്ടര്‍ ഫാ. ജെയിംസ് ചക്യത്ത്, ഫരീദാബാദ് രൂപത മതബോധന ഡയറക്ടര്‍ ഫാ. സോജി മുണ്ട് പാടത്ത് എന്നിവര്‍ ക്ലാസെടുത്തു.
സമാപന സമ്മേളനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. അരുണ്‍ കലമറ്റത്തില്‍, ഫാ. ആന്റണി പുത്തനങ്ങാടി സിഎംഐ, ഫാ. ഗില്‍ബര്‍ട്ട് എട്ടൊന്നില്‍, സിസ്റ്റര്‍ മെറ്റിന ഡിഡിപി, സണ്ണി നെടുംപുറം എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *