തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള ‘ബോണ്‍ നത്താലെ 2023’ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന കാരുണ്യ ഭവനങ്ങളില്‍ ആദ്യ ബോണ്‍ നത്താലെ – സ്‌നേഹ ഭവനത്തിന്റെ വെഞ്ചിരിപ്പ് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നിര്‍വഹിച്ചു.
അതിരൂപതയിലെ ചൂലിശേരി ഇടവകയിലെ ഒരു കുടുംബത്തിനാണ് ആദ്യ ഭവനം നല്‍കിയത്. തൃശൂര്‍ അതിരൂപത വികാരി ജനറാളും ബോണ്‍ നത്താലെ 2023 – ന്റെ ചെയര്‍മാനുമായ മോണ്‍. ജോസ് കോനിക്കര ഗൃഹപ്രവേശന കര്‍മ്മം നിര്‍വഹിച്ചു.
ബോണ്‍ നത്താലെ 2023 ന്റെ ജനറല്‍ കണ്‍വീനര്‍ ആന്റണി എ.എ ബോണ്‍ നത്താലെയോട് അനുബന്ധിച്ച് നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരതയില്‍ 15 വീടുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ 50 സെന്റോളം സ്ഥലം ബോണ്‍ നത്താലെ- ക്രിസ്മസ് ഗ്രാമത്തിനായി ലഭിച്ചിട്ടുണ്ടെന്നും അതിരൂപതയിലെ വിവിധ ഇടവകകളിലും ഭവന നിര്‍മ്മാണങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബോണ്‍ നത്താലെ 2023 ന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ ഫാ. ജിയോ ചെരടായി അധ്യക്ഷനായിരുന്നു. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, ഫാ. സിനോജ് നിലങ്കാവില്‍, തൃശൂര്‍ അതിരൂപത കുടുംബക്കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ഷിന്റോ മാത്യു, ചൂലിശേരി ഇടവക വികാരി ഫാ. ജിജോ കപ്പിലാംനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *