Follow Us On

08

January

2025

Wednesday

ഇഎസ്എ: രേഖകള്‍ സമര്‍പ്പിക്കാന്‍ വൈകരുത്

ഇഎസ്എ: രേഖകള്‍ സമര്‍പ്പിക്കാന്‍ വൈകരുത്
കാഞ്ഞിരപ്പള്ളി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂണ്‍ 30 നു വരാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്ന  അന്തിമ തിരുത്തല്‍ വരുത്തിയ വില്ലേജ് ഷേപ്പ് ഫയല്‍സും അനുബന്ധ രേഖകളും ഉടന്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാമത്  സമ്മേളനം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുത്തല്‍ വരുത്തിയ രേഖകള്‍ കേന്ദ്ര പരിസ്ഥി സമര്‍പ്പിക്കുന്നതിന് വൈകുന്നത് ആശങ്കാജനകമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെയും സര്‍ക്കാരിന്റെയും അടിയന്തിര ഇടപെടലും തുടര്‍പടികളും ഇനിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജനത്തെ നിരാശരാക്കരുതെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയവും ഉന്നത വിദ്യാഭ്യാസവും, കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു  പ്രഫ. ബിജു പി. മാണി, ഡോ ജോസ് കല്ലറക്കല്‍, ഡോ. ജൂബി മാത്യു എന്നിവര്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായിരുന്നു. കേരള ഗവണ്‍മെന്റിന്റെ  കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍  നല്‍കുന്ന പി.ടി ഭാസ്‌കര പണിക്കര്‍ സയന്‍സ് റൈറ്റിംഗ് ഫെലോഷിപ്പ് അവാര്‍ഡ്  ലഭിച്ച പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യുവിനെ കൗണ്‍സില്‍ യോഗം ആദരിച്ചു.
വികാരി ജനറാളും ചാന്‍സിലറുമായ റവ. ഡോ. കുര്യന്‍ താമരശേരി,  പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, അജിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?