Follow Us On

03

May

2024

Friday

ലഹരി മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നു: കെസിബിസി മദ്യവിരുദ്ധ സമിതി

ലഹരി മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നു: കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ലഹരി മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നതായി കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത രജത ജൂബിലി സമ്മേളനം അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ വിദ്യാലയങ്ങളില്‍ പോരാട്ടം ശക്തമാക്കണമെന്നും മയക്കുമരുന്നുകളുടെ ദൂഷ്യം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലഹരിക്കെതിരെ പോരാടാന്‍ സഭാ തലത്തില്‍ യുവജന ഭ്രുതകര്‍മ സേന വേണം. ലഹരി മരുന്നിനെതിരെ സ്‌കൂള്‍ തലത്തില്‍ ജാഗ്രത സമിതികള്‍ രൂപികരിക്കുമ്പോള്‍ മദ്യ, ലഹരി വിരുദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കണം. മദ്യ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ക്ക് യാതൊരുവിധ പരിഗണനയും സഭാ കാര്യങ്ങളില്‍ നല്‍കരുതെന്നും സമ്മേളനം  ആവശ്യപ്പെട്ടു.
മദ്യശാലകളുടെ മേല്‍ പഞ്ചായത്തുകള്‍ക്കുള്ള അധികാരം സര്‍ക്കാര്‍ തിരികെ നല്‍കണം. സഭയുടെ സ്‌കൂളുകളിലും കോളേജുകളിലും മറ്റു സ്ഥാപനങ്ങളിലും മതബോധന ക്ലാസ്‌കളിലും എല്ലാ ദിവസവും ലഹരി വിരുദ്ധ പ്രതിജന്ത ചൊല്ലുകയും തുടര്‍ച്ചയായ ബോധവല്‍ക്കരണ സംവിധാനങ്ങള്‍ ക്രമീകരിക്കുകയും വേണം. സര്‍ക്കാര്‍ മദ്യ ലഭ്യത പ്രതിവര്‍ഷം വര്‍ധിപ്പിച്ചുകൊണ്ട് മദ്യ ഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന രജത ജൂബിലി സമ്മേളനം അതിരൂപത വികാരി ജനറാള്‍ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സമിതി അതിരൂപത പ്രസിഡന്റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. കേരള മദ്യനിരോധന സമിതി പ്രസിഡന്റ് ടി.എം വര്‍ഗീസ് സെമിനാര്‍ നയിച്ചു. ഡയറക്ടര്‍ ഫാ. ടോണി കോട്ടയ്ക്കല്‍, ഫാ. പോള്‍ കാരച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?