Follow Us On

16

January

2025

Thursday

2025 ജൂബിലിയുടെ ‘ബുള്‍ ഓഫ് ഇന്‍ഡിക്ഷന്‍’ സ്വര്‍ഗാരോഹണതിരുനാള്‍ ദിനമായ മെയ് 9 -ന് പ്രസിദ്ധീകരിക്കും

2025 ജൂബിലിയുടെ ‘ബുള്‍ ഓഫ് ഇന്‍ഡിക്ഷന്‍’ സ്വര്‍ഗാരോഹണതിരുനാള്‍ ദിനമായ മെയ് 9  -ന് പ്രസിദ്ധീകരിക്കും

2025 ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും ജൂബിലിയുടെ ചൈതന്യവും വ്യക്തമാക്കുന്ന ‘ബുള്‍ ഓഫ് ഇന്‍ഡിക്ഷന്‍’ സ്വര്‍ഗാരോഹണതിരുനാള്‍ ദിനമായ മെയ് 9-ന് പ്രസിദ്ധീകരിക്കും.  ഉയര്‍പ്പുതിരുനാളിന് ശേഷമുള്ള നാല്‍പ്പതാം ദിനത്തിലാണ്  സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നതിന്.  അന്നേ ദിനം പ്രസിദ്ധീകരിക്കുന്ന ബുള്‍ ഓഫ് ഇന്‍ഡിക്ഷനില്‍ ജൂബിലി ആരംഭിക്കുന്ന ദിനവും അവസാനിക്കുന്ന ദിനവും പ്രസിദ്ധീകരിക്കും.

യേശുവിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍,  മെയ് 19-നുള്ള പന്തക്കുസ്താ തിരുനാള്‍, മെയ് 26-നുള്ള ത്രിത്വത്തിന്റെ തിരുനാള്‍ എന്നീ ദിനങ്ങളിലെ ആഘോഷമായ ദിവ്യബലികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കും. സ്വര്‍ഗാരോഹണ തിരുനാളിന്റെയും പന്തക്കുസ്താ തിരുനാളിന്റെയും തിരുക്കര്‍മങ്ങള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചും ത്രിത്വത്തിന്റെ തിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലുമാണ് നടക്കുന്നത്. മെയ് 26-ന് ആഘോഷിക്കുന്ന ത്രിത്വത്തിന്റെ തിരുനാള്‍ ദിനത്തില്‍ തന്നെയാവും കുട്ടികള്‍ക്കായുള്ള ആദ്യ ആഗോളദിനാചരണം നടക്കുകയെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?