കാഞ്ഞിരപ്പള്ളി: കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നല്‍കുന്ന പി.ടി ഭാസ്‌കര പണിക്കര്‍ സയന്‍സ് റൈറ്റിംഗ് ഫെലോഷിപ്പ് ഡോ.ജൂബി മാത്യൂവിന്. ഒരു ലക്ഷം രൂപ ഫെലോഷിപ്പായി ലഭിക്കും. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയും കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി യുമാണ് ഡോ. ജൂബി മാത്യു.
മലയാളത്തില്‍ ശാസ്ത്ര ആശയവിനിമയവും എഴുത്തും പ്രോത്സാഹിപ്പിക്കാനും പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകര ണങ്ങളിലൂടെയും ശാസ്ത്രത്തെ സമൂഹത്തിലേക്ക് എത്തിക്കാനും സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനാണ് ഈ ഫെലോഷിപ്പ്. ശാസ്ത്ര- സാമൂഹ്യ വിഷയങ്ങളില്‍ അറിയപ്പെടുന്ന എഴുത്തുകാരനായ ഡോ.ജൂബി മാത്യുവിന്റെ ‘അല്‍ഗോരിതം അനാലിസിസ്’ എന്ന പുസ്തകം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബിരുദതലത്തില്‍ റഫറന്‍സ് ബുക്കായി ഉപയോഗിക്കുന്നു.
‘ഡാറ്റാബേസിന് ആമുഖം’ എന്ന പുസ്തകം ഓള്‍ ഇന്ത്യ ടെക്ക്‌നികല്‍ എഡ്യൂക്കേഷന്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ ത്ഥികള്‍ക്കുള്ള റഫറന്‍സ് ബുക്കായി അംഗീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ രംഗത്തെ നൂതന വിപ്ലവങ്ങള്‍, നവമാധ്യമങ്ങള്‍ സുരക്ഷ മുന്‍കരുതലുകള്‍, ലഹരിയോട് നോ പറയാം എന്നിവയുടെ ഗ്രന്ഥകാരന്‍ കൂടിയാണ്.
എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് ഗൈഡ്, വിവിധ ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഡോക്ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍, മുന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍ എന്നീ നിലകളില്‍ സേവനം ചെയ്യുന്നു. 32 ഓളം അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസി ദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹത്തിന് മികച്ച പ്രബന്ധത്തിനും അധ്യാപകനുള്ള നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എം.ടെക്, പി.എച്ച്ഡി ബിരുദങ്ങള്‍ക്ക് പുറമേ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആദ്യമായി കമ്പ്യൂട്ടര്‍ സയന്‍സില്‍ പോസ്റ്റ് ഡോക്ട്രല്‍ ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ് ഡോ. ജൂബി മാത്യു.
Leave a Comment
Your email address will not be published. Required fields are marked with *