Follow Us On

04

May

2024

Saturday

കെസിവൈഎം യുവജനസംഗമം നടത്തി

കെസിവൈഎം യുവജനസംഗമം നടത്തി
മാനന്തവാടി: യുവജനവര്‍ഷത്തോടനുബന്ധിച്ച് കെസിവൈഎം മാനന്തവാടി രൂപതയുടെ ‘വൈബ്രന്‍സ് 2024’  യുവജനസംഗമം ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടത്തി. യുവജന സമ്മേളനം മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം  ഉദ്ഘാടനം ചെയ്തു.
  പ്രശസ്ത സിനിമ താരം സിജോയ് വര്‍ഗീസ് യുവജനങ്ങളുമായി സംവദിച്ചു. കെസിവൈഎം മാനന്തവാടി രൂപതാ പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍ അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന ഉപാധ്യക്ഷയായി സേവനമനുഷ്ഠിച്ച ഗ്രാലിയ അന്ന അലക്‌സ് വെട്ടുകാട്ടിലിനെ ആദരിച്ചു.
ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ് എസ്എച്ച്,  രൂപതാ വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി, ജനറല്‍ സെക്രട്ടറി ടിജിന്‍ ജോസഫ് വെള്ളപ്ലാക്കില്‍, സെക്രട്ടറിമാരായ അലീഷ ജേക്കബ്, ഡെലിസ് സൈമണ്‍, ട്രഷറര്‍ ജോബിന്‍ ജോയ്, കോ-ഓര്‍ഡിനേറ്റര്‍ ജോബിന്‍ തടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?