ബത്തേരി: ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി മേഖല സമിതിയോഗം. വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടിയ വയനാടന്‍ ജനതയ്ക്ക് കൂനിന്മേല്‍ കുരുപോലെ വരള്‍ച്ചയും കാട്ടുതീയും ജീവിതം ദുസഹമാക്കുമ്പോള്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്ന ബാങ്കുകളെ ഭരണകൂടം നിയന്ത്രിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ വൈസ് പ്രസിഡന്റ് സാജു പുലിക്കോട്ടില്‍ വിഷയാവതരണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി മേഖല വാര്‍ഷിക കണ്‍വെന്‍ഷനും 2024 -27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അസംപ്ഷന്‍ സ്‌കൂളില്‍ നടന്നു.
മേഖല പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മേഖലാ ഡയറക്ടര്‍ ഫാ. ജോസ് മേച്ചേരി ആമുഖ പ്രഭാഷണം നടത്തി. സെബാസ്റ്റ്യന്‍ ചക്കാലക്കല്‍, തോമസ് പട്ടമന, ജോഷി കാരക്കുന്നേല്‍, മോളി മാമൂട്ടില്‍ചാള്‍സ് വടശേരി, ഡേവി മാങ്കുഴ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *