അന്‍സിറാബെ (മഡഗാസ്‌കര്‍): ലാസലെറ്റ് സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയി മലയാളിയായ ഫാ. ജോ ജോണ്‍ ചെട്ടിയാകുന്നേല്‍ തിരഞ്ഞെടുക്കപ്പെട്ടു. 178 വര്‍ഷം പഴക്കവും 32 രാജ്യങ്ങളില്‍ പ്രേഷിത സാന്നിധ്യമുള്ള ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യ ക്കാരന്‍ സുപ്പീരിയര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
തലശേരി അതിരൂപതയിലെ വിമലശേരി ഇടവകയിലെ ചെട്ടിയാകുന്നേല്‍ മാത്യു-അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളില്‍ പത്താമനാണ് ഫാ. ജോ ജോണ്‍. അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാര്‍ തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ്.
റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാസലെറ്റ് സഭയുടെ ചാപ്പ്റ്റര്‍ നടക്കുന്നത് മഡഗാസ്‌കറിലെ അന്‍സിറാബെയില്‍വച്ചാണ്.
Leave a Comment
Your email address will not be published. Required fields are marked with *