Follow Us On

22

January

2025

Wednesday

ആരോഗ്യമേഖലക്ക് വഴികാട്ടിയായി മെഡിക്കല്‍ ജേര്‍ണലുമായി അമല മെഡിക്കല്‍ കോളജ്

ആരോഗ്യമേഖലക്ക് വഴികാട്ടിയായി മെഡിക്കല്‍ ജേര്‍ണലുമായി അമല മെഡിക്കല്‍ കോളജ്
തൃശൂര്‍: ആരോഗ്യമേഖലക്ക് വഴികാട്ടിയായി അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പുറത്തിറക്കിയ ‘ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് ഹെല്‍ത്ത് റിസേര്‍ച്ച് & ക്ലിനിക്കല്‍ മെഡിസിന്‍’ പ്രകാശനകര്‍മ്മം കേരള ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍വഹിച്ചു. അമല ട്രസ്റ്റി ഇന്‍ചീഫ് റവ. ഡോ. ജോസ് നന്തിക്കര അധ്യക്ഷത വഹിച്ചു.
കേരള ആരോഗ്യസര്‍വകലാശാല റിസേര്‍ച്ച് ഡീന്‍ ഡോ. കെ.എസ് ഷാജി, അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ജേര്‍ണല്‍ പ്രൊഡക്ഷന്‍ എഡിറ്റര്‍ സപ്നില്‍ ജി. ജോഷി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജി രഘുനാഥ്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ ഡോ. സെബാസ്റ്റ്യന്‍ ക്രൈറ്റണ്‍, ഡോ. സി.ആര്‍ സാജു, ഡോ. ടി.എ അജിത് എന്നിവര്‍ പ്രസംഗിച്ചു.
അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഒഫിഷ്യല്‍ പബ്ലിക്കേഷനായ ജേര്‍ണല്‍ വര്‍ഷത്തില്‍ രണ്ട് തവണ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള ആരോഗ്യസ ര്‍വ്വകലാശാലയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ആദ്യസംരംഭമാണ് അമലയുടേത്.
ആരോഗ്യരംഗത്തെ ഗവേഷകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടായിരിക്കും. പ്രസിദ്ധീകരണയോഗ്യമായ ശാസ്ത്രലേഖ നങ്ങള്‍ക്ക് സൗജന്യ പ്ലാറ്റ്‌ഫോം നല്‍കുന്നതാണ്. മറ്റെവിടെയും പ്രസിദ്ധീകരിക്കാത്ത ഒറിജിനല്‍ ലേഖനങ്ങള്‍, ശാസ്ത്രാവ ലോകന പംക്തികള്‍, കേസ് സ്റ്റഡികള്‍, മെഡിക്കല്‍, സര്‍ജിക്കല്‍, ഡെന്റല്‍, നഴ്‌സിംഗ് & അലൈഡ് ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് വിഭാഗങ്ങളില്‍ നിന്നുള്ള അറിവുകളും ജേര്‍ണലില്‍ ഉള്‍പ്പെടുത്തും. പ്രഗത്ഭരായ എഡിറ്റോറിയല്‍ ബോര്‍ഡാണ് ജേര്‍ണലിനുള്ളത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?