Follow Us On

01

July

2025

Tuesday

ഭൂമിയുടെ സംരക്ഷണത്തിനും ലോകമസമാധാനത്തിനുമായി ധീരമായ നടപടികള്‍ ഉണ്ടാകണം

ഭൂമിയുടെ സംരക്ഷണത്തിനും ലോകമസമാധാനത്തിനുമായി ധീരമായ നടപടികള്‍ ഉണ്ടാകണം

വത്തിക്കാന്‍ സിറ്റി: ഭൂമിയുടെ സംരക്ഷണത്തിനും ലോകസമാധാനത്തിനുമായി ധീരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭൗമദിനത്തോടനുബന്ധിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. തങ്ങളുടെ തലമുറ വരുന്ന തലമുറകള്‍ക്ക് വേണ്ടി ധാരാളം സമ്പത്ത് അവശേഷിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഭൂമിയെ സംരക്ഷിക്കുന്ന കാര്യത്തിലും ഭൂമിയില്‍ സമാധാനം സ്ഥാപിക്കുന്ന കാര്യത്തിലും തങ്ങളുടെ തലമുറ പരാജയപ്പെട്ടന്നുമാണ് പാപ്പ എക്‌സില്‍ കുറിച്ചത്. നാശത്തിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ ശില്‍പ്പികളും പരിചാരകരുമായി മാറിക്കൊണ്ട് ഭൂമിയെ സംരക്ഷിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

പ്ലാസ്റ്റിക്കിന്റെ നിര്‍മാണവും ഉപയോഗവും അടിയന്തിരമായി കുറയ്ക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ ഭൗമദിനാചരണത്തിന്റെ പ്രമേയം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പുറമെ മനുഷ്യന്റെ ആരോഗ്യത്തിനും പ്ലാസ്റ്റിക്ക് വലിയ ഭീഷണിയായി മാറുന്നുണ്ട്. ഒരോ വര്‍ഷവും 400 മില്യണ്‍ മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായാണ് കണക്കാക്കുന്നത്. ഇത് ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും ആക ഭാരത്തിന് സമമാണെന്നുള്ളത് ഈ പ്രശ്‌നത്തിന്റെ ആഴം വ്യക്തമാക്കുന്നു.  നിര്‍മിക്കപ്പെടുന്ന പ്ലാസ്റ്റിക്കില്‍ കേവലം ഒന്‍പത് ശതമാനം മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്.

നിര്‍മിക്കപ്പെടുന്നതില്‍  22 ശതമാനം പ്ലാസ്റ്റിക്കും ശരിയായ വിധത്തില്‍ ഡിസ്‌പോസ് ചെയ്യപ്പാടാത്തത് മൂലം മാലിന്യമായി മാറുന്നു.  ഇങ്ങനെ മാലിന്യമായി മാറുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് പുറന്തള്ളപ്പെടുന്ന രാസവസ്തുക്കള്‍ പരിസ്ഥിതിയെയും സമുദ്രത്തെയും ഭക്ഷ്യവസ്തുക്കളെയും ജലസ്രോതസുകളെയും മലിനമാക്കുന്നതിനാല്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഭീഷണിയായി മാറുന്നു. ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കിന്റെ ദോഷവഷങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ ഭൗമദിനാചരണം നടത്തിയത്.

2030 ഓടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി നിര്‍ത്തലാക്കുക, 2040 തോടെ പ്ലാസ്റ്റിക്കിന്റെ നിര്‍മാണം 40 ശതമാനം കുറയ്ക്കുക, യുഎന്‍ ട്രീറ്റി ഓണ്‍ പ്ലാസ്റ്റിക്ക് പൊളൂഷനില്‍ ഈ പ്രതിബദ്ധതകള്‍ ചേര്‍ക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ നടത്തിവരുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?