Follow Us On

26

November

2024

Tuesday

200 വര്‍ഷത്തിന്റെ നിറവില്‍ മണിമല ഹോളി മാഗി ഫൊറോനാ ഇടവക

200 വര്‍ഷത്തിന്റെ നിറവില്‍ മണിമല  ഹോളി മാഗി ഫൊറോനാ ഇടവക
കാഞ്ഞിരപ്പള്ളി: മണിമല ഹോളി മാഗി ഫൊറോനാ ഇടവക 200 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഇടവകയുടെ കീഴിലുള്ള എല്‍എഫ് എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം  ജൂബിലിയും ഇതേ അവസരത്തില്‍ അരങ്ങേറുമ്പോള്‍ വന്‍ ആഘോഷ പരിപാടി കളാണ് ഒരുക്കിയിരിക്കുന്നത്. മെയ് 11ന് ജൂബിലി വിളംബര റാലി വിവിധ മേഖലകളിലൂടെ കടന്നുപോകും. ജൂബിലി പതാക പള്ളിയില്‍ ഉയര്‍ത്തുന്നതോടൊപ്പം ഇടവകയിലെ എല്ലാ കുടുംബങ്ങളിലും ഒരു വര്‍ഷത്തേക്ക് പതാക ഉയര്‍ത്തി കെട്ടും. കൂടാതെ ജൂബിലി മെഴുകുതിരി എല്ലാ ഭവനങ്ങളിലും എത്തിച്ചു പ്രാര്‍ത്ഥനാ വേളയില്‍ തിരികത്തിച്ചു പ്രാര്‍ത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മെയ് 12 നു നടക്കുന്ന ഇടവക ദിനത്തില്‍, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. തദവസരത്തില്‍ എല്‍എഫ് എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിന് മാര്‍ ആലഞ്ചേരി തറക്കല്ലിടും.
ജുബിലി ആഘോഷങ്ങള്‍ക്കുവേണ്ടി 51 അംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു. 200-ാം വര്‍ഷം എന്ന സ്വപ്നതുല്യമായ ജുബിലി ആഘോഷത്തിന്റെ നിറവില്‍ ഇടവക ജനത്തിന് ഓര്‍മ്മിക്കാന്‍ ഓരോ മാസവും ഓരോ കര്‍മ്മപരിപാടികള്‍  നടത്തും. യുവജനങ്ങള്‍, മാതാക്കള്‍,പിതാക്കള്‍, കുട്ടികള്‍, വയോജനങ്ങള്‍, ദമ്പതികള്‍, പ്രവാസികള്‍, തൊഴിലാളികള്‍, രോഗികള്‍, സ്ഥലംമാറി ഇടവകയിലേക്കുവന്ന പുതിയ കുടുംബങ്ങള്‍, സന്യസ്ഥര്‍ എന്നിങ്ങനെ എല്ലാവരിലേക്കും അതിന്റെ പ്രഭാവം എത്തിക്കുന്ന തരത്തിലാണ് ജൂബിലി ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.
വികാരി ഫാ. മാത്യു താന്നിയത്, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍,  ജനറല്‍കണ്‍വീനറായ ജോസ് വര്‍ഗീസ് കൂനംകുന്നേല്‍, കൈകാരന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?