Follow Us On

09

January

2025

Thursday

കനോസിലെ വിശുദ്ധ മഗ്ദലേനയുടെ 250-ാം ജന്മദിന വാര്‍ഷികം പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ തിരുവനന്തപുരം അതിരൂപതയില്‍ ക്രമീകരണം

കനോസിലെ വിശുദ്ധ മഗ്ദലേനയുടെ 250-ാം ജന്മദിന വാര്‍ഷികം പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ തിരുവനന്തപുരം അതിരൂപതയില്‍ ക്രമീകരണം

തിരുവനന്തപുരം: കനോഷ്യന്‍ സഭാ സ്ഥാപക കനോസിലെ വിശുദ്ധ മഗ്ദലേനയുടെ 250-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് കനോഷ്യന്‍ സന്യാസ ഭവനങ്ങളിലെ ചാപ്പലുകള്‍ സന്ദര്‍ശിച്ച് വ്യവസ്ഥകള്‍ പാലിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ച പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ തിരുവനന്തപുരം അതിരൂപതയിലും ക്രമീകരണം ഒരുക്കിയിരിക്കുന്നതായി തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത അറിയിച്ചു. 2024 മാര്‍ച്ച് 1 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാനുള്ള അവസരം.

സെന്റ്ഫിലോമിന കോണ്‍വെന്റ്, പൂന്തുറ, ഫാത്തിമ കോണ്‍വെന്റ്, തുമ്പ, സെന്റ് ജോസഫ് കോണ്‍വെന്റ്, വെട്ടുതുറ എന്നിവയാണ് അതിരൂപതയില്‍ ഇതിനായി ക്രമീകരിച്ചിരിക്കുന്ന കോണ്‍വെന്റുകള്‍. വിശുദ്ധിയിലേക്ക് വളരാനുള്ള ഈ അവസരം വിശ്വാസികള്‍ പ്രയോജനപ്പെടുത്തണമെന്ന് മെത്രാപ്പോലീത്തഅഭ്യര്‍ത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?