അനാ എസ്ട്രാഡാ എന്ന 47 കാരി ഇനി ഇല്ല. ദയാവധമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദയാരഹിതമായ കൊലപാതകത്തിന്റെ പെറുവിലെ ആദ്യത്തെ ഇരയായി അന്ന യാത്രയായി.
ദയാവധത്തിന് പെറുവിലെ ഭറണഘടന അനുമതി നല്‍കുന്നില്ലെങ്കിലും അനാ എസ്ട്രാഡയുടെ പ്രത്യേക കേസ് പെറുവിലെ സുപ്രീം കോടതി ദയാവധത്തിനായി അംഗീകരിക്കുകയായിരുന്നു. മസിലുകളുടെ പ്രവര്‍ത്തനം ക്രമാനുഗതമായി ദുര്‍ബലമാകുന്ന പോളിമൈസ്റ്റോസിസ് എന്ന ഭേദപ്പെടുത്താനാവാത്ത രോഗബാധിതയായതിനെ തുടര്‍ന്ന് ദയാവധം തിരഞ്ഞെടുത്ത അന്നയുടെ ആത്മാവിന് വേണ്ടി നമുക്ക് ഇനി ചെയ്യാവുന്നത് പ്രാര്‍ത്ഥികുക എന്നത് മാത്രം.
മനുഷ്യന്റെ ജീവനെ അപഹരിക്കുന്നത് ഒരു സാഹചര്യത്തിലും നീതീകരിക്കാനാവില്ലെന്ന് പെറുവീയന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രതികരിച്ചു. വേദനാജനകമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും മനുഷ്യജീവന്റെ അന്തസ് മാനിക്കണമെന്ന് അടുത്തിടെ വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ‘ഡിഗ്‌നിറ്റാസ് ഇന്‍ഫിനിറ്റ്’ എന്ന വത്തിക്കാന്‍ രേഖ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പുമാര്‍ വ്യക്തമാക്കി.
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ആന്തരികമായ അന്തസ് ആര്‍ക്കും നിഷേധിക്കാവുന്നതല്ല. മനുഷ്യ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് ക്രൈസ്തവ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. ശ്രദ്ധയോടെ പരിപാലിക്കാനായി ദൈവം നമ്മെ ഭരമേല്‍പ്പിച്ച ദാനമാണ് ഈ ജീവിതം. അതുകൊണ്ട് ആത്മഹത്യ ചെയ്യവാനാഗ്രഹിക്കുന്ന വ്യക്തിയെ സഹായിക്കുന്നതിനായി ജീവന്‍ അപഹരിക്കുന്നതും ആ വ്യക്തിയുടെ അന്തസിനെ ഹനിക്കുന്ന പ്രവൃത്തിയാണെന്ന് വത്തിക്കാന്‍ രേഖ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പുമാര്‍ വ്യക്തമാക്കി.
ദയാവധവും(Euthanasia) പരസഹായത്തോടെ നടത്തുന്ന ആത്മഹത്യയും (Asstsied Suicide) എല്ലാവരുടെയും പരാജയമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *