Follow Us On

08

October

2024

Tuesday

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പാപ്പയുടെ വെനീസ് സന്ദര്‍ശനം

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പാപ്പയുടെ വെനീസ് സന്ദര്‍ശനം

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി കലാ-സാംസ്‌കാരിക കേന്ദ്രമായ വെനീസ് നഗരം ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയല്ല, മറിച്ച് നമ്മുടെ ആനന്ദം പല മടങ്ങായി വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്ന ക്രിസ്തുവിന്റെ സ്‌നഹം അനുഭവിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നതെന്ന് വെനീസിലെ സെന്റ് മാര്‍ക്ക്‌സ് ചത്വരത്തിലര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു.
വെനീസില്‍ നടത്തിയ മറ്റ് പ്രസംഗങ്ങളിലെന്നതുപോലെ ക്രിസ്തുവില്‍ ഒന്നായിരിക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് ദിവ്യബലി മധ്യേയുളള പ്രസംഗത്തിലും പാപ്പ  ഊന്നല്‍ നല്‍കിയത്.

ക്രിസ്തുവില്‍ ഒന്നായിരിക്കുന്നതിലൂടെ സുവിശേഷത്തിന്റെയും നീതിയുടയും സമാധാനത്തിന്റയും സാഹോദര്യത്തിന്റയും പരസ്പര പരിഗണനയുടെയും സദ്ഫലങ്ങള്‍ നാം ആയിരിക്കുന്ന സമൂഹത്തിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. വിവിധ സംസ്‌കാരങ്ങള്‍ കണ്ടുമുട്ടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ പ്രതീകമായി മാറിയിരിക്കുന്ന വെനീസ് നഗരം പോലെ എല്ലാവരെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും പരിചരിക്കുകയും ചെയ്യുന്ന ഇടങ്ങളായി ക്രൈസ്തവ സമൂഹങ്ങളും കൂട്ടായ്മകളും മാറട്ടെയെന്ന് പാപ്പ ആശംസിച്ചു.

ഗിയുഡെക്ക ദ്വീപിലുള്ള സ്ത്രീകളുടെ ജയിലിലെ അന്തേവാസികളുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ്, ലോകപ്രശസ്ത കലാപ്രദര്‍ശനമായ വെനീസ് ബിയന്നാലയിലെ വത്തിക്കാന്റെ പവലിയന്‍ സന്ദര്‍ശിക്കുന്നതിനായി വെനീസിലെത്തിയ പാപ്പയുടെ  ഔദ്യോഗിക സന്ദര്‍ശനം ആരംഭിച്ചത്. തങ്ങളുടെയും മറ്റുള്ളവരുടെയും ഉള്ളിലുള്ള സൗന്ദര്യം വീണ്ടും കണ്ടെത്തുവാനുള്ള അവസരമായി ജയില്‍ജീവിതത്തെ മാറ്റാന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു.
തുടര്‍ന്ന് ബിയന്നാലെയിലെ വത്തിക്കാന്‍ പവലിയന്‍ തയാറാക്കാന്‍ നേതൃത്വം നല്‍കിയ കലാകാരന്‍മാരുമായി പാപ്പ കൂടിക്കാഴ്ച നടത്തി. പിന്നീട് വാട്ടര്‍ബസില്‍ ആരോഗ്യമാതാ മൈനര്‍ ബസിലിക്കയിലേക്ക് പോയ പാപ്പ അവിടെ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയ.

ദുഃഖത്തിന്റെ മടിത്തട്ടില്‍ നിന്ന് എഴുന്നേല്‍ക്കുവാനും സ്വര്‍ഗത്തിലേക്ക കണ്ണുകളുയര്‍ത്തുവാനും പാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. നിങ്ങളത്തന്നെ ഒറ്റപ്പെടുത്തരുതെന്നും മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ട് ദൈവത്തെ കൂട്ടായ്മിലൂടെ തേടുവാനും പാപ്പ യുവജനങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ഗോള്‍ഫ് കാര്‍ട്ടില്‍ സെന്റ് മാര്‍ക്ക്‌സ് ചത്വരത്തിലേക്ക് പോയ പാപ്പ അവിടെ ദിവ്യബലിയര്‍പ്പിച്ചു. വിശുദ്ധ മര്‍ക്കോസിന്റെ ബസിലിക്കയില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ മര്‍ക്കോസിന്റെ കബറിടത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?