Follow Us On

01

July

2025

Tuesday

മുന്‍ ആംഗ്ലിക്കന്‍ വൈദികന്‍ യുകെ ഓര്‍ഡിനറിയേറ്റിലെ ആദ്യ ബിഷപ്

മുന്‍ ആംഗ്ലിക്കന്‍ വൈദികന്‍ യുകെ ഓര്‍ഡിനറിയേറ്റിലെ ആദ്യ ബിഷപ്

ലണ്ടന്‍: യുകെ ആസ്ഥാനമായുള്ള ഔര്‍ ലേഡി ഓഫ് വാല്‍സിംഗാം ഓര്‍ഡിനറിയേറ്റിന്റെ വികാരി ജനറാളും മുന്‍ ആംഗ്ലിക്കന്‍ വൈദികനുമായ ഫാ. ഡേവിഡ് വാലര്‍ ഈ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പാകും.

13 വര്‍ഷമായി ഓര്‍ഡിനറിയേറ്റിന്റെ ചുമതല വഹിക്കുന്ന മോണ്‍.  കെയ്ത്ത് ന്യൂട്ടന്‍ വിരമിക്കുന്ന ഒഴിവിലാണ് ഡേവിഡ് വാലര്‍ യുകെ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പായി നിയമിതനായത്. ആംഗ്ലിക്കന്‍ സഭയിലായിരുന്ന സമയത്ത് വിവാഹിതനായിരുന്നതിനാല്‍ മോണ്‍. കെയ്ത്ത് ന്യൂട്ടനെ ബിഷപ്പായി നിയമിച്ചിരുന്നില്ല.

ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്ക സഭയിലേക്ക് വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആംഗ്ലിക്കന്‍ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ കത്തോലിക്ക വിശ്വാസം ജീവിക്കുന്നതിനായി വത്തിക്കാന്‍ സ്ഥാപിച്ചിരിക്കുന്ന രൂപതക്ക് സമാനമായ സംവിധാനമാണ് ഓര്‍ഡിനറിയേറ്റുകള്‍.

ബനഡിക്ട്16 -ാമന്‍ മാര്‍പാപ്പയുടെ കാലഘട്ടത്തില്‍ 2011 ലാണ് ഓര്‍ഡിനറിയേറ്റുകള്‍ സ്ഥാപിക്കുന്നത്. 2011-ല്‍ ഔര്‍ ലേഡി ഓഫ് വാല്‍സിംഗാം ഓര്‍ഡിനറിയേറ്റ് സ്ഥാപിതമായതിന് ശേഷം കത്തോലിക്ക സഭയിലേക്ക് വന്ന ആദ്യ വൈദികരില്‍ ഒരാളാണ് ഇപ്പോള്‍ ബിഷപ്പായി നിയമനം ലഭിച്ചിരിക്കുന്ന ഫാ. ഡേവിഡ് വാലര്‍.

കഴിഞ്ഞ നാല് വര്‍ഷമായി ഓര്‍ഡനിറിയേറ്റിന്റെ വികാരി ജനറാള്‍ എന്ന നിലയില്‍ അദ്ദേഹം സേവനം ചെയ്തു വരികയായിരുന്നു. ഇത് ഓരേ സമയം വലിയ അംഗീകാരവും എളിമപ്പെടാനുള്ള അവസരവുമാണെന്ന് ഫാ. ഡേവിഡ് പ്രതികരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?