Follow Us On

30

June

2025

Monday

കോരിച്ചൊരിയുന്ന മഴയെ തോല്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു

കോരിച്ചൊരിയുന്ന മഴയെ തോല്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു
വാഷിംഗ്ടണ്‍ ഡി.സി:  കോരിച്ചൊരിയുന്ന മഴയത്ത് പൊതുനിരത്തില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ആരാധനയിലും പങ്കെടുത്തവരുടെ വിശ്വാസ സാക്ഷ്യം ശ്രദ്ധേയമാകുന്നു.
വാഷിംഗ്ടണ്‍ ഡി.സിയില്‍ കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ദിവ്യകാരുണ്യ ഘോഷയാത്രയിലാണ് മഴയെ അവഗണിച്ച് വിശ്വാസികള്‍ പൊതുനിരത്തില്‍ അണിനിരന്നത്. വിശ്വാസികളോടൊപ്പം നിരവധി വൈദികരും കന്യാസ്ത്രീകളും ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.
 വിശ്വാസികളുടെ പങ്കാളിത്തവും വിശ്വാസദൃഢതയും ദിവ്യകാരുണ്യ പ്രദക്ഷിണത്തെ കൂടുതല്‍ ഭക്തിനിര്‍ ഭരമാക്കിയതായി സിഐസി ഡയറക്ടര്‍ ഫാ. ചാള്‍സ് ട്രൂലോള്‍സ് പറഞ്ഞു. സിഐസിയുടെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന യോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ഇത്തരം ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ രാജ്യത്ത് ധാരാളം ദൈവകൃപകള്‍ കൊണ്ടുവരുമെന്നായിരുന്നു അതില്‍ പങ്കുചേര്‍ന്നവരുടെ വാക്കുകള്‍.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?