Follow Us On

13

July

2024

Saturday

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി സമാപിച്ചു

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി സമാപിച്ചു
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി  ആഘോഷിച്ചു. പിഒസിയില്‍ നടന്ന സമിതിയുടെ രജതജൂബിലി സമാപന സമ്മേളനം വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.
 സമിതി ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെ യഡോഷ്യസ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.
മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെസിബിസി മ ദ്യവിരുദ്ധ സമിതിയുടെ പുരസ്‌കാരം തൃശൂര്‍ അതിരൂപതയ്ക്ക് ലഭിച്ചു. മാനന്തവാടി, വരാപ്പുഴ രൂപതകള്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. സി.എക്സ് ബോണി മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള പുരസ്‌കാരം നേടി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?