Follow Us On

23

January

2025

Thursday

15 പോലീസുകാര്‍ 15 കുഞ്ഞുങ്ങളുമായി; ഫോട്ടോ വൈറല്‍

15 പോലീസുകാര്‍ 15 കുഞ്ഞുങ്ങളുമായി; ഫോട്ടോ വൈറല്‍
ബെര്‍ല്ലിംഗ്ടണ്‍: ബൂണ്‍ കൗണ്ടിയിലെ പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന 15 പോലീസ് ഉദ്യോഗസ്ഥരുടെ കൈകളില്‍ 15 കൈകുഞ്ഞുങ്ങളെ കാണാം. അതവരുടെ സ്വന്തം മക്കള്‍ത്തന്നെയാണ്. ലോകത്തിലെ  പല രാജ്യങ്ങളിലും ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന  പ്രോ-ലൈഫ് പ്രവര്‍ത്തകരായി മാറിയിരി ക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥര്‍.
ബൂണ്‍ കൗണ്ടിയിലെ പോലീസ് ഡിപ്പാര്‍ട്ടുമെന്റ്  അവരുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പുറത്തുവിട്ടതോടെ ഈ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വൈറാലാണ്. ഏതാണ്ട് ഒരേസമയം ജനിച്ച ഈ കുഞ്ഞുങ്ങളുടെ ഒരുമിച്ചുള്ള  ഒരു ചിത്രമെടുക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്നാണ്   പതിനഞ്ചില്‍ ഒരാളായ സര്‍ജന്റ് ക്രിസ് പറഞ്ഞത്.
 നിയമം നടപ്പാക്കുന്നതിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് കുടുംബന്ധമെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?