Follow Us On

15

January

2025

Wednesday

വനിതാ പൗരോഹിത്യം; നിലപാട് വ്യക്തമാക്കി മാര്‍പാപ്പ

വനിതാ പൗരോഹിത്യം; നിലപാട് വ്യക്തമാക്കി മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വനിതാ പൗരോഹിത്യത്തെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യത്തിനായിരുന്നു പാപ്പയുടെ മറുപടി.
‘മെയ് 25-26 തീയതികളില്‍ നടക്കുന്ന ലോക ശിശുദിന ആഘോഷത്തിനായി ഇവിടെയെത്തുന്ന നിരവധി ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഇവിടെയുണ്ടാകും. എനിക്ക് ജിജ്ഞാസയുണ്ട്, ഇന്ന് കത്തോലിക്കയായി വളരുന്ന ഒരു കൊച്ചു പെണ്‍കുട്ടിക്ക്, അവള്‍ക്ക് എപ്പോഴെങ്കിലും ഒരു ഡീക്കന്‍ ആകാനും സഭയില്‍ ഒരു വൈദിക അംഗമായി പങ്കെടുക്കാനും അവസരം ലഭിക്കുമോ?’ എന്നതായിരിന്നു അവതാരകയുടെ ചോദ്യം.
‘ഇല്ല’ എന്നായിരുന്നു മാര്‍പാപ്പയുടെ കൃത്യമായ മറുപടി. സ്ത്രീകള്‍ മഹത്തായ സേവനമാണ് ചെയ്യുന്നത്, ശുശ്രൂഷകരെന്ന നിലയിലല്ല. പരിശുദ്ധ സിംഹാസനത്തിന്റെ ഉത്തരവുകള്‍ ക്കുള്ളിലാണ് ശുശ്രൂഷകര്‍. പുരുഷന്മാരേക്കാള്‍ ധൈര്യ ശാലികളാണ് സ്ത്രീകള്‍. ജീവന്‍ എങ്ങനെ സംരക്ഷിക്കാമെന്ന് അവര്‍ക്കറിയാം. സ്ത്രീകള്‍ ജീവന്റെ സമര്‍ത്ഥരായ സംരക്ഷ കരാണ്. സ്ത്രീകള്‍ക്ക് സഭയില്‍ ഇടം നല്‍കുക എന്നതിനര്‍ത്ഥം അവര്‍ക്ക് ഒരു ശുശ്രൂഷ നല്‍കുക എന്നല്ലെന്നും പാപ്പ പറഞ്ഞു.
സഭ അമ്മയാണെന്നും സഭയിലെ സ്ത്രീകളാണ് ആ മാതൃത്വത്തെ വളര്‍ത്താന്‍ സഹായിക്കുന്നതെന്നും പാപ്പ മറുപടി നല്‍കി. സഭയുടെ നേതൃസ്ഥാനങ്ങളില്‍ ചരിത്രം കുറിച്ചുക്കൊണ്ട്  നിരവധി വനിത നിയമനങ്ങള്‍ പാപ്പ നടത്തിയിട്ടുണ്ടെങ്കിലും സഭാപാരമ്പര്യത്തിന് വിരുദ്ധമായ വനിത പൗരോഹിത്യത്തെ അദ്ദേഹം മുമ്പും തള്ളിപ്പറഞ്ഞിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?