വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍-ചൈന കരാര്‍ വീണ്ടും പുതുക്കാന്‍ സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇറ്റാലിയന്‍ കര്‍ദിനാള്‍ പിയെത്രോ പരോളിന്‍. കഴിഞ്ഞ ദിവസം വത്തിക്കാന്‍-ചൈന ബന്ധങ്ങളെ ക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ കരാര്‍ ഈ വര്‍ഷം ഒക്‌ടോബറില്‍ അവസാനിക്കും.
ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാനും ചൈനീസ് അധികൃതരും തമ്മിലുള്ള താല്‍ക്കാലിക കരാറാണ് ഇത്. 2018ല്‍ രൂപം കൊടുത്ത ഈ കരാറിന് ആദ്യം രണ്ട് വര്‍ഷത്തെ ദൈര്‍ഘ്യമുണ്ടായിരുന്നു. തുടര്‍ന്ന് രണ്ടു പ്രാവശ്യം കരാര്‍ പുതുക്കിയിട്ടുണ്ട്. ഒക്ടോബറില്‍ കരാറിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് വത്തിക്കാന്‍ ചൈന കരാര്‍ വീണ്ടും പുതുക്കാന്‍ സാധ്യത ഉണ്ടെന്ന് കര്‍ദിനാള്‍ പിയട്രോ പരോളിന്‍ വ്യക്തമാക്കിയത്.
ഗവണ്‍മെന്റ് പിന്തുണയുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷന്‍, വത്തിക്കാനുമായുള്ള ബന്ധത്തില്‍ തുടരുന്ന ഭൂഗര്‍ഭ സഭ എന്നിങ്ങനെ ചൈനയിലെ സഭ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. 2018-ല്‍ പ്രാബല്യത്തില്‍വന്ന കരാര്‍ ഇരു വിഭാഗങ്ങളെയും ഒന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
Leave a Comment
Your email address will not be published. Required fields are marked with *