കൊച്ചി: കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്റും ജിസിഡിഎ ചെയര്‍മാനും പിഎസ്‌സി മെമ്പറും ആയിരുന്ന പ്രഫ. ആന്റണി ഐസക് അനുസ്മരണം നടത്തി.
കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ (കെഎല്‍സിഎ) ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യൂ ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു.
സമുദായത്തിന്റെയും സമൂഹത്തിന്റെയും സര്‍വ്വോപരി പൊതുജനങ്ങളുടെയും അവകാശങ്ങള്‍ക്കു വേണ്ടി ഗബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു പ്രഫ. ആന്റണി ഐസക് എന്ന് അദ്ദേഹം പറഞ്ഞു.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അനുസ്മരണ പ്രഭാഷണം നടത്തി. ജനാധിപത്യ മൂല്യങ്ങളും പാര്‍ലമെന്റ് ഭൂരിപക്ഷവും എന്ന വിഷയത്തില്‍ അഡ്വ. എ. ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ടി.ജെ. വിനോദ് എം എല്‍എ , സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി , ഡോ. വിക്ടര്‍ ജോര്‍ജ്, ഡൊമിനിക് പ്രസന്റേഷന്‍, ചാള്‍സ് ഡയസ്, ആന്റണി നൊറോണ, രതീഷ് ആന്റണി , സി.ജെ പോള്‍, അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട്, സക്കീര്‍ ഹുസൈന്‍, സി.ജെ. പോള്‍, ആഷ്‌ലിന്‍ പോള്‍, റോയ് പാളയത്തില്‍ , സുനീല സിബി, വിന്‍സി ബൈജു, മോളി ചാര്‍ളി എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *