കാഞ്ഞിരപ്പള്ളി: സുവിശേഷവല്‍ക്കരണവും വിശ്വാസ ജീവിത പരിശീലനവും സഭയുടെ എക്കാലത്തെയും പ്രധാന ദൗത്യങ്ങളാണെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ പരിശീലനത്തിന്റെയും മിഷന്‍ലീഗിന്റെയും വാര്‍ഷിക സമ്മേളനം കാഞ്ഞിരപ്പള്ളി പാസ്റ്റല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രൂപതാ പ്രോട്ടോസിന്‍ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷനായിരുന്നു. രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, മിഷന്‍ ലീഗ് ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍, കുമാരി തെരേസ സ്‌കറിയ കൊല്ലംപറമ്പില്‍, മിഷന്‍ ലീഗ് ഓര്‍ഗനൈസിംഗ് പ്രസിഡന്റ് അരുണ്‍ പോള്‍ കോട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കാറ്റക്കെറ്റിക്കല്‍ ഡയറക്ടറിയും മിഷന്‍ ലീഗ് പ്രവര്‍ത്ത നമാര്‍ഗരേഖയും ജേക്കബ് വടക്കേകുന്നുംപുറത്തിലിന് നല്‍കി മാര്‍ ജോസ് പുളിക്കല്‍ പ്രകാശനം ചെയ്തു. വിശ്വാസ പരിശീലനരംഗത്ത് 50, 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍, 12 വര്‍ഷവും സണ്‍ഡേ സ്‌കൂളില്‍ മുടങ്ങാതെ എത്തിയ കുട്ടികള്‍ എന്നിവരെ ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *