Follow Us On

25

November

2024

Monday

മെത്രാഭിഷേക കമ്മിറ്റി രൂപീകരിച്ചു

മെത്രാഭിഷേക കമ്മിറ്റി രൂപീകരിച്ചു
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേക പരിപാടികളുടെ സംഘാടക സമിതി യോഗം വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ വച്ച് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്ക റെക്ടറും ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ പ്രഫസറുമായ ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം ജൂണ്‍ 30ന് (ഞായര്‍) വല്ലാര്‍പാടം ബസിലിക്കയിലെ റോസറി പാര്‍ക്കില്‍ വച്ച് വൈകുന്നേരം നാലിന് നടക്കും.
മെത്രാഭിഷേക സംഘാടകസമിതി ചെയര്‍മാന്‍മാരായി വികാരി ജനറല്‍മാരായ മോണ്‍.മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം എന്നിവരെയും ജനറല്‍ കണ്‍വീനറായി ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പിനെയും ജോയിന്റ് ജനറല്‍ കണ്‍വീനറായി അഡ്വ. ഷെറി ജെ. തോമസിനെയും ആര്‍ച്ചുബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍ നിയോഗിച്ചു.
തുടര്‍ന്ന് വൈസ് ചെയര്‍ പേഴ്‌സണ്‍സായി ഒസിഡി സഭ പ്രൊവിന്‍ഷ്യല്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, സിറ്റിസി സഭ മദര്‍ ജനറല്‍ സിസ്റ്റര്‍ ഷാഹില, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, അഡ്വ. എല്‍സി ജോര്‍ജ് (വൈസ് ചെയര്‍പേഴ്‌സണ്‍ എറണാകുളം ബ്ലോക്ക് പഞ്ചായത്ത്) എന്നിവരെയും നിയോഗിച്ചു.
മെത്രാഭിഷേക പരിപാടികളുടെ വിജയത്തിനായി 501 അംഗങ്ങളുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?