ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപതയിലെ വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും സംയുക്തമായി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററില്‍ നടത്തി. കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. ജോസ് നെടുങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട് ഉദ്ഘാടനം ചെയ്തു.
വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും അതിരൂപതാതലത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയ സണ്‍ഡേ സ്‌കൂളുകളെയും സമ്മേളനത്തില്‍ ആദരിച്ചു. 10, 12 ക്ലാസുകളില്‍ വാര്‍ഷികപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും 4, 7 ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു.
കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ സമ്മാനദാനം നിര്‍വഹിച്ചു. വിശ്വാസപരിശീലന കമ്മീഷനംഗം സിസ്റ്റര്‍ ബെറ്റ്സി എസ്‌വിഎം, ജോണി ടി. കെ തെരുവത്ത് ബ്രിസ്റ്റോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *