Follow Us On

23

December

2024

Monday

ഫ്രാന്‍സിലെ പുരാതന ദൈവാലയങ്ങളുടെ സംരക്ഷണത്തിന് ബൃഹത്തായ പദ്ധതി

ഫ്രാന്‍സിലെ പുരാതന ദൈവാലയങ്ങളുടെ സംരക്ഷണത്തിന്  ബൃഹത്തായ പദ്ധതി

പാരിസ്/ഫ്രാന്‍സ്:  ഒരോ 15 ദിവസം കൂടുമ്പോഴും ഫ്രാന്‍സിലെ ഒരു  പൗരാണിക കെട്ടിടമെങ്കിലും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ പൗരാണിക കെട്ടിടങ്ങളുടെ സംരക്ഷണത്തിന് ബൃഹത് പദ്ധതിയുമായി ‘പാട്രിമണി ഫൗണ്ടേഷന്‍’ എന്‍ജിഒ. ഗ്രാമീണ മേഖലയിലുള്ള ദൈവാലയങ്ങളാവും ഇത്തരത്തില്‍ സംരക്ഷിക്കുന്ന പ്രധാന കെട്ടിടങ്ങള്‍. പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിക്കുന്ന ആദ്യ 100 കെട്ടിടങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള മുന്‍സിപ്പാലിറ്റികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

1789-ല്‍ നടന്ന ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് ദൈവാലയങ്ങളെല്ലാം ദേശസാത്കരിച്ചിരുന്നു. ഇന്ന് കൂടുതല്‍ ദൈവാലയങ്ങളുടെയും ചുമതല മുന്‍സിപ്പാലിറ്റികള്‍ക്കാണ്. എന്നാല്‍ ഈ ദൈവാലയങ്ങള്‍ വേണ്ടവിധം കേടുപോക്കി പരിരക്ഷിക്കുവാനുള്ള സാമ്പത്തിക ശേഷി മിക്ക മുന്‍സിപ്പാലിറ്റികള്‍ക്കുമില്ല. ഈ പശ്ചാത്തലത്തില്‍ അടുത്ത നാല് വര്‍ഷം കൊണ്ട് ആയിരം കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 21.8 കോടി ഡോളര്‍ ചിലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തുക വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവനയായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ആദ്യഘട്ടമെന്ന നിലയിലാണ് 100 കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?