Follow Us On

11

May

2025

Sunday

ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം

ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം

ഇസ്ലാമബാദ്/പാക്കിസ്ഥാന്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷാബാസ് ഷാരിഫിന് വേണ്ടി പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി മോഹ്‌സിന്‍ നാക്വി ഫ്രാന്‍സിസ് മാര്‍പാപ്പയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി നാക്വി ട്വിറ്ററിലൂടെയാണ് പാപ്പയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച വിവരം പുറത്തുവിട്ടത്. വിവിധ മതങ്ങളുടെ ഇടയില്‍ സമാധാനവും സാഹോദര്യവും സാധ്യമാക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തതായി നാക്വി പറഞ്ഞു. പാപ്പയുടെ സന്ദര്‍ശനം സാധ്യമായാല്‍ വത്തിക്കാനും പാക്കിസ്ഥാനും തമ്മില്‍ കൂടുതല്‍ ആഴമായ ബന്ധത്തിന് അത് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം വ്യാജമതനിന്ദ ആരോപണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ 72 കാരനായ ക്രൈസ്തവ വിശ്വാസി മരണമടഞ്ഞ ദിവസമാണ് പാപ്പയും മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നത് പ്രസക്തമാണ്. കഴിഞ്ഞവര്‍ഷം ജാരാന്‍വാലയില്‍ ഒരു സംഘം ഇസ്ലാമിസ്റ്റുകള്‍ 24 ക്രൈസ്തവ ദൈവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും 89 ക്രൈസ്തവ ഭവനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.  അന്ന് അക്രമിക്കപ്പെട്ട ഭവനങ്ങളും അഗ്നിക്കിരയാക്കപ്പെട്ട ക്രൈസ്തവരുടെ ഭവനങ്ങളും പുനരുദ്ധരിക്കുവാന്‍ പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെ പാപ്പ ശ്ലാഘിച്ചതായി മന്ത്രി മോഹ്‌സിന്‍ നാക്വി പറഞ്ഞു. പാക്കിസ്ഥാനിലെ ജനസംഖ്യയില്‍ 96 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്. വ്യാജ മതനിന്ദാ ആരോപണങ്ങളെ തുടര്‍ന്നുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും, ക്രൈസ്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി നടത്തുന്ന വിവാഹങ്ങളും ഉള്‍പ്പടെ  നിരവധി വെല്ലുവിളികള്‍ ജനസംഖ്യയുടെ 1.3 ശതമാനം മാത്രമുള്ള ക്രൈസ്തവര്‍ പാക്കിസ്ഥാനില്‍ നേരിടുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?