Follow Us On

07

September

2024

Saturday

കിരീടം മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം

കിരീടം മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം

യുവേഫ ചാമ്പ്യന്‍സ് ലീഗ് കപ്പ് മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തിയ ടീം മാഡ്രിഡിലെ അല്‍മുദേന കത്തീഡ്രലിലുള്ള ഔര്‍ ലേഡി ഓഫ് അല്‍മുദേന മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ കപ്പ് സമര്‍പ്പിക്കുകയായിരിന്നു. റയല്‍ മാഡ്രിഡ് ടീം ഒഫീഷ്യല്‍സിനൊപ്പമാണ് ടീമംഗങ്ങള്‍ ദൈവാലയത്തിലെത്തിയത്.

ഫൈനലില്‍ രണ്ടാം ഗോള്‍ നേടിയ വിനീസ്യൂസ് ജൂനിയര്‍, ഗോള്‍കീപ്പര്‍ കോര്‍ട്ടുവോയിസ്, ലൂക്കാ മോഡ്രിക്ക്, ടോണി ക്രൂസ്, ചൗമേനി കമവിംഗ, കാര്‍വാജല്‍  ഉള്‍പ്പെടെയുള്ളവരാണ് ദൈവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്.

മാഡ്രിഡ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജോസ് കോബോ കത്തീഡ്രലില്‍ സ്വീകരിച്ചു. ടീമിനെ അഭിനന്ദിച്ച കര്‍ദിനാള്‍ മാഡ്രിഡിന്റെ രക്ഷാധികാരിയായ അല്‍മുദേനയിലെ കന്യകയുടെ പ്രത്യേക സംരക്ഷണത്തിനായി ടീമിനെ പ്രതിഷ്ഠിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?