Follow Us On

14

November

2024

Thursday

ദൈവാലയം മോസ്‌കാക്കിയ നടപടിയെ അപലപിച്ചു

ദൈവാലയം മോസ്‌കാക്കിയ നടപടിയെ അപലപിച്ചു

ഇസ്താംബുള്‍: ചോറായിലെ പ്രാചീന ബൈസാന്റിയന്‍ ദൈവാലയമായ ഹോളി സേവ്യര്‍ ദൈവാലയം മോസ്‌കാക്കി മാറ്റിയ തുര്‍ക്കി ഗവണ്‍മെന്റ് നടപടിയെ യൂറോപ്പിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ അപലപിച്ചു. തുര്‍ക്കിയിലെ ചരിത്രപരമായ ക്രൈസ്തവ വേരുകള്‍ക്ക് കോട്ടം വരുത്തുന്ന നടപടിയാണിതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. ഈ നടപടയിലൂടെ ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്ന മതാന്തരസംവാദങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്.

വിവിധ മതങ്ങളില്‍പെട്ടവരുടെ സഹവാസം ഈ നടപടി കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയെന്നും ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മയുടെ സെക്രട്ടറി ജനറല്‍ ഫാ. മാനുവല്‍ ബാരിയോസ് പ്രിയറ്റോ പ്രതികരിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ദൈവാലയം, എഡി 534-ലാണ് നിര്‍മിച്ചത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മെയ് മാസം ആദ്യവാരത്തില്‍ ഇസ്ലാം മത പ്രാര്‍ത്ഥനകള്‍ക്കായി പ്രസിഡന്റ് തയിപ് ഇര്‍ദോഗന്‍ ദൈവാലയം തുറന്നുകൊടുക്കുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?