വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ തെരുവുകളില്‍ അനുഗ്രഹവര്‍ഷമായി മാറുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു. ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ‘ലിറ്റില്‍ റോം’ എന്നറിയപ്പെടുന്ന പ്രദേശത്തെ തെരുവുകളിലൂടെ നടന്ന തീര്‍ത്ഥാടനത്തില്‍ 1,200 ലധികം പേര്‍ പങ്കാളികളായി.
ജനസാന്ദ്രതയേറിയ തെരുവുകളിലൂടെയുള്ള തീര്‍ത്ഥാടനം വിവിധ മതവിഭാഗങ്ങളെയും ആകര്‍ഷിക്കുന്നുണ്ട്. വീടുകളു ടെയും ഷോപ്പിംഗ് മാളുകളുടെയും മുമ്പില്‍ പ്രദക്ഷിണം കാണാന്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ ധാരണയും ഭക്തിയും വളര്‍ത്താന്‍ അമേരിക്കന്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിശുദ്ധ കുര്‍ബാന പുനരുജ്ജീവനത്തിന്റെ ഭാഗമായാണ് ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ നടത്തുന്നത്.
പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ രാജ്യത്തിന്റെ നാല് ദിക്കുകളില്‍നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍, ഇന്ത്യാനപോളിസില്‍ ജൂലൈ 17 മുതല്‍ 21 വരെ നടക്കുന്ന നാഷണല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസ് വേദിയിലാണ് സമാപിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *