Follow Us On

23

December

2024

Monday

മനഃസാക്ഷി മരവിച്ച ക്രൂരതയ്ക്ക് 10 വയസ്; മൊസൂളിലെ ക്രൈസ്തവരുടെ അവസ്ഥ ഇപ്പോഴും ദയനീയം

മനഃസാക്ഷി മരവിച്ച ക്രൂരതയ്ക്ക് 10 വയസ്; മൊസൂളിലെ ക്രൈസ്തവരുടെ അവസ്ഥ ഇപ്പോഴും ദയനീയം
മൊസൂള്‍: മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും പ്രദേശത്തെ ക്രൈസ്തവരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് അല്‍കോഷിലെ കല്‍ദായ ബിഷപ് പോള്‍ താബിറ്റ് മെക്കോ. 2014 ജൂണ്‍ 10-നാണ് ഐസിസ് ജിഹാദിസ്റ്റുകള്‍ ഇറാഖി നഗരമായ മൊസൂളില്‍ ആദ്യമായി കരിങ്കൊടി ഉയര്‍ത്തിയത്. ജിഹാദികളുടെ വരവിന് മുമ്പ് മൊസൂളില്‍ 1200 ക്രിസ്ത്യന്‍ കുടുംബങ്ങളെങ്കിലും താമസിച്ചിരുന്നു. 2017-ല്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കി. എങ്കിലും മാസങ്ങള്‍ നീണ്ടുനിന്ന സൈനിക ഇടപെടലുകളിലൂടെ മൊസൂളിലെ ജിഹാദി ഭരണം അവസാനിപ്പിച്ചു.
ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ സമൂഹം അധിവസിച്ചിരുന്ന പ്രദേശമായിരുന്നു ഒരുകാലത്ത് മൊസൂള്‍. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ മൊസൂളില്‍ ഒരു ലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. 2003-ല്‍ സദ്ദാം ഹുസൈന്റെ ഭരണത്തെ അട്ടിമറിക്കുന്നതിന് ഇടയാക്കിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക ഇടപെടലിന് ശേഷം ക്രിസ്ത്യാനികളുടെ എണ്ണം കുറയാന്‍ തുടങ്ങി. ഐസിസിന്റെ വരവോടെ, അന്നത്തെ മൊസൂളിലെ കല്‍ദായ ആര്‍ച്ച് ബിഷപ് ആയിരുന്ന അമല്‍ ഷിമോണ്‍ നോനയും വൈദികരും മൊസൂളില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ക്രാംലെസ്, ടില്‍കിഫ് തുടങ്ങിയ നിനവേ സമതലത്തിലെ ഗ്രാമങ്ങളില്‍ അഭയം തേടി.
 ദൈവാലയങ്ങള്‍ ഐസിസ് തീവ്രവാദികള്‍ കൊള്ളയടിച്ചു. തുടര്‍ന്നുള്ള ആഴ്ചകളില്‍ മൊസൂളില്‍ നിന്നുള്ള ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ പലായനം ചെയ്തു. മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖി തലസ്ഥാനമായി മാറി. ഒരു വര്‍ഷത്തിനുശേഷം, 2015 ജൂണില്‍, ഇറാഖിന്റെ മൂന്നിലൊന്ന് ഭാഗവും സിറിയയുടെ ഏതാണ്ട് പകുതിയും ഐസിസ് നിയന്ത്രണത്തിലാക്കി.
സൈനിക ഇടപെടലുകളിലൂടെ മൊസൂളിലെ ജിഹാദി ഭരണം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും അമ്പതില്‍ താഴെ കുടുംബങ്ങള്‍ മാത്രമേ പ്രദേശത്തേക്ക് മടങ്ങി വന്നിട്ടുള്ളൂ എന്നും പലായനം ചെയ്തവരില്‍ 90 ശതമാനം ക്രിസ്ത്യാനികളും തിരിച്ചുവരുമെന്ന് കരുതുന്നില്ലെന്നും ബിഷപ് പോള്‍ താബിറ്റ് മെക്കോ പറഞ്ഞു. അത്രമാത്രം ഭീകരതയാണ് അവര്‍ നേരില്‍ കണ്ടത്. ക്രിസ്ത്യാനികള്‍ അധിവസിക്കുന്ന എര്‍ബിലില്‍ താമസിക്കാനാണ് മടങ്ങിവരുന്ന പലരും ഇഷ്ടപ്പെടുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?