Follow Us On

11

January

2025

Saturday

കൂട്ടായ്മയ്ക്കു ഭംഗംവരുത്തുന്ന പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാവരും വിട്ടുനില്ക്കണം: സീറോമലബാര്‍ സിനഡ്

കൂട്ടായ്മയ്ക്കു ഭംഗംവരുത്തുന്ന പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാവരും വിട്ടുനില്ക്കണം: സീറോമലബാര്‍ സിനഡ്
കാക്കനാട്: സഭയുടെ കൂട്ടായ്മയ്ക്കു ഭംഗംവരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാ വൈദികരും സമര്‍പ്പിതരും അല്മായരും വിട്ടുനില്ക്കണമെന്ന് സീറോമലബാര്‍ മെത്രാന്‍ സിനഡ്.  ജൂണ്‍ 14, 19 എന്നീ തീയതികളില്‍ ഓണ്‍ലൈനില്‍ നടന്ന സീറോമലബാര്‍ സഭയുടെ 32-ാമത് സിനഡിനെ തുടര്‍ന്ന്  സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും  എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ റാഫേല്‍ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ  അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിച്ച സിനഡാനന്തര സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിനഡ് തീരുമാനങ്ങള്‍

1. റോമിലെ ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം 2024 ജൂണ്‍ 9 നു നല്കിയ സര്‍ക്കുലര്‍ സാധുവായി നിലനില്ക്കു ന്നതാണ്. അതിനാല്‍ ജൂലൈ 3 മുതല്‍ സീറോമലബാര്‍ കുര്‍ബാനയര്‍പ്പിക്കുന്ന എല്ലാ വൈദികരും 2021 നവംബര്‍ 28 ാം  തീയതി പ്രാബല്യത്തില്‍ വന്ന തക്‌സയില്‍ നിര്‍ദേശിച്ചി രിക്കുന്നതുപോലെ ഏകീകൃതരീതിയില്‍ മാത്രം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതാണ്.
2. എന്നാല്‍ 2024 ജൂലൈ 3 മുതല്‍ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും സിനഡു നിര്‍ദേശിച്ച ഏകീകൃത രീതിയില്‍ അര്‍പ്പിച്ചുതുടങ്ങുന്ന വൈദികര്‍ക്കെതിരെ 2024 ജൂണ്‍ 9 നു നല്കിയ സര്‍ക്കുലറില്‍ അറിയിച്ച പ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികള്‍ ആരംഭിക്കുന്നതല്ല. അജപാലനപരമായ ആവശ്യങ്ങള്‍ പരിഗണിച്ച് ഏകീകൃതകുര്‍ബാനയര്‍പ്പണരീതി പരിചയപ്പെടുന്നതിനും ബോധവല്ക്കരണത്തിനുമുള്ള സമയം അനുവദിക്കാമെന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ 2022 മാര്‍ച്ച് 25 നു നമ്മുടെ അതിരൂപതയ്ക്കു നല്‍കിയ കത്തില്‍ അറിയിച്ചകാര്യം നിങ്ങള്‍ക്കറിയാമല്ലോ. ഈ കാലഘട്ടം പൂര്‍ത്തിയായി ഏകീകൃതരീതിയിലുള്ള വി. കുര്‍ബാനയര്‍പ്പണം മാത്രം അനുവദനീയമാകുന്ന സമയക്രമം തുടര്‍ന്നു വരുന്ന സിനഡില്‍ തീരുമാനിച്ചറിയിക്കുന്നതാണ്.
3.  2024 ജൂലൈ 3 നു ശേഷം എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃതരീതിയില്‍ അര്‍പ്പിക്കപ്പെടാത്ത ഇടവകകളിലും സ്ഥാപനങ്ങളിലും അതിനു വിസമ്മതിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യുന്ന വൈദികര്‍ക്കെതിരെ 2024 ജൂണ്‍ 9 ലെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചപ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണ്. സഭയെ സംബന്ധിച്ചിട ത്തോളം ഏറെ വേദനാജനകമായ ഈ സാഹചര്യം ഒഴിവാക്കാന്‍ എല്ലാ വൈദികരോടും ദൈവനാമത്തില്‍ ഞങ്ങള്‍ ആവശ്യ പ്പെടുന്നു.
4. ഏകീകൃതരീതിയില്‍ മാത്രം ഇപ്പോള്‍ വി. കുര്‍ബാനയര്‍പ്പിക്കുന്നവര്‍ക്കും 2024 ജൂണ്‍ 9 ലെ സര്‍ക്കുലര്‍ പ്രകാരം 2024 ജൂലൈ 3 മുതല്‍ ഏകീകൃതരീതിയില്‍ വി. കുര്‍ബാന അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വൈദികര്‍ക്കും യാതൊരുവിധ പ്രതിബന്ധമോ പ്രതിസന്ധിയോ സൃഷ്ടിക്കാതിരിക്കാന്‍ എല്ലാവരും ബോധപൂര്‍വം ശ്രദ്ധിക്കണം.
5. സമര്‍പ്പിത ഭവനങ്ങളിലും വൈദിക സമര്‍പ്പിത പരിശീലനകേന്ദ്രങ്ങളിലും 2021 നവംബര്‍ 28  ാം തീയതി പ്രാബല്യത്തില്‍ വന്ന തക്‌സയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തുപോലെ ഏകീകൃതരീതിയില്‍ 2024 ജൂലൈ 3 മുതല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതാണ്.
6. അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമര്‍പ്പിതഭവനങ്ങളിലും എല്ലാ വി. കുര്‍ബാനയര്‍പ്പണത്തിനും വചനവേദി (ബേമ്മ) ഉപയോഗിക്കേണ്ടതാണ്.
7. സീറോമലബാര്‍സഭയിലെ മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങള്‍ക്കായി അതിരൂപതയിലെ പള്ളികളില്‍ വരുമ്പോള്‍ ഏകീകൃതരീതിയില്‍ വി. കുര്‍ബാന അര്‍പ്പിക്കാനുള്ള ക്രമീകരണം ചെയ്യേണ്ടതാണ്.
8. സഭയുടെ കൂട്ടായ്മയ്ക്കു ഭംഗം വരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാ വൈദികരും സമര്‍പ്പിതരും അല്മായരും വിട്ടുനില്‌ക്കേണ്ടതാണ്. വിഭാഗീയതയുടെയും വിഭജനത്തിന്റെയും സ്വരം സഭയെ സ്‌നേഹിക്കുന്നവര്‍ക്കു ഭൂഷണമല്ല. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേ തക്കതായ നടപടികള്‍ സ്വീകരിക്കും. പ്രതിസന്ധികളുടെ ഈ  കാലഘട്ടത്തില്‍ അച്ചടക്കവും ജാഗ്രതയും പാലിക്കാന്‍ എല്ലാവരും ബോധപൂര്‍വം ശ്രദ്ധിക്കണം.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധികള്‍ പരിഹരിച്ചു കൂട്ടായ്മ വര്‍ധിപ്പിക്കുന്നതിനുള്ള എല്ലാ നിര്‍ദേശങ്ങളെയും സിനഡു ഭാവാത്മകമായി സ്വാഗതം ചെയ്യുന്നു. മേജര്‍ ആര്‍ച്ചുബിഷപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും എറണാകുളം-അങ്കമാലി അതിരൂപതയില്‍നിന്നുള്ള അഭിവന്ദ്യ പിതാക്കന്മാര്‍  അനുരഞ്ജന പ്രക്രിയകള്‍ ത്വരിതപ്പെടുത്തു ന്നതിനും സഭാഗാത്രത്തില്‍ വന്നുപോയ മുറിവുകള്‍ ഉണക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണ മെന്നു സിനഡുപിതാക്കന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിവിധ ചേരികളായിതിരിഞ്ഞ് അതിരൂപതയുടെ മക്കള്‍ നടത്തുന്ന പ്രകടനങ്ങളും പ്രസ്താവനകളും നിയമവ്യ വഹാരങ്ങളും നമ്മുടെ അമ്മയായ സീറോമലബാര്‍സഭയെയും പരിശുദ്ധ കത്തോലിക്കാസഭയെയും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെയും ഏറെ വേദനിപ്പിച്ചിട്ടുണ്ട് എന്നു തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍  ബന്ധപ്പെട്ടവര്‍ തയ്യാറാകണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരിലും സമര്‍പ്പിതരിലും അല്മായ രിലും ഉള്‍പ്പെട്ട ഒരാള്‍പോലും കത്തോലിക്കാ കൂട്ടായ്മയില്‍നിന്ന് വേര്‍പെട്ടുപോകരുത് എന്ന തീവ്രമായ ആഗ്രഹവും സ്‌നേഹ പൂര്‍വമായ നിര്‍ബന്ധവുമാണു സിനഡു  പിതാക്കന്മാരെ  ഈ വിഷയം ആവര്‍ത്തിച്ചു ചര്‍ച്ചചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ നന്മയെ ലക്ഷ്യമാക്കി ഞങ്ങള്‍ നല്‍കുന്ന ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നിങ്ങളെല്ലാവരും ആത്മാര്‍ഥമായി പരിശ്രമിക്കണം.”പരിശുദ്ധ സഭയെ അമ്മയായി സ്വീകരിക്കാത്തവര്‍ക്കു ദൈവത്തെ പിതാവായി സ്വീകരിക്കാനാവില്ല”(വി. സിപ്രിയാന്‍) എന്ന സത്യം നമുക്കോര്‍ക്കാം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?