Follow Us On

11

January

2025

Saturday

സംസ്ഥാന സര്‍ക്കാരിന്റേത് ബാര്‍ വളര്‍ത്തുന്ന മദ്യനയം

സംസ്ഥാന സര്‍ക്കാരിന്റേത് ബാര്‍ വളര്‍ത്തുന്ന മദ്യനയം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റേത് ബാര്‍ വളര്‍ത്തുന്ന മദ്യനയമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഇടതു സര്‍ക്കാര്‍ മദ്യശാലകളുടെ എണ്ണം കൂട്ടുന്ന തിരക്കിലാണ് ഏകോപന സമിതി ആരോപിച്ചു.
ഇടതുമുന്നണി അധികാരത്തില്‍ വന്ന ശേഷം ബാറുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിച്ചു. അതോടൊപ്പം മയക്കുമരുന്നുകളും സംസ്ഥാനത്തു വ്യാപകമായി. ബാറുകളുടെ എണ്ണം കുറഞ്ഞാല്‍ മയക്കുമരുന്നു വ്യാപനം വര്‍ധിക്കുമെന്ന് പറഞ്ഞവര്‍ മൂഢസ്വര്‍ഗത്തിലായിരുന്നുവെന്ന് കാലം തെളിയിച്ചതായി മദ്യവിരുദ്ധ ഏകോപന സമിതി നേതൃയോഗം ചൂണ്ടിക്കാട്ടി.
നിരോധിത ഉത്പന്നങ്ങള്‍ ഇവിടെ വ്യാപകമായി വില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സമൂഹത്തില്‍ അപകടകരമായ രീതിയില്‍ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
മദ്യ, ലഹരി വസ്തുക്കളുടെ നീരാളിപ്പിടുത്തം മൂലം സംസ്ഥാനത്ത് അങ്ങോളം മിങ്ങോളം അടിക്കടി ഇത്രയധികം ദുരന്തങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തില്‍ കാണിക്കുന്ന നിസംഗത മനോഭാവം ഇനിയെങ്കിലും വെടിയണം. ഇത് മൂലം ഉണ്ടാകുന്ന അപകടങ്ങളും മറ്റും സര്‍ക്കാര്‍ ഇനിയെങ്കിലും കാണാതെ പോകരുതെന്ന് ഏകോപന സമിതി ആവശ്യപ്പെട്ടു.
കേരള മദ്യവിരുദ്ധ ഏകോപന സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ഷൈബി പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?