ഓസ്റ്റിന്‍/യുഎസ്എ: സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ മറ്റൊരു ‘ജെന്‍ഡറിലേക്ക്’ മാറുവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അത് മാതാപിതാക്കളെ അറിയിക്കേണ്ടതില്ലെന്ന വിചിത്ര നിയമം അടക്കം കുടുംബ മൂല്യങ്ങള്‍ക്ക് ചേരാത്ത നിരവധി നിയമങ്ങള്‍ നിര്‍മിക്കുന്ന യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നിന്നും തന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ മാറ്റുമെന്ന് വ്യക്തമാക്കി ശതകോടിശ്വാരന്‍ ഇലോണ്‍ മസ്‌ക്. 13,000 പേര്‍ ജോലി ചെയ്യുന്ന സ്‌പേസ് എക്‌സിന്റെയും ആയിരത്തോളം പേര്‍ ജോലി ചെയ്യുന്ന എക്‌സിന്റെയും ഓഫീസുകളാണ് കാലിഫോര്‍ണിയ സംസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് മസ്‌ക് എക്‌സിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ തുടര്‍ന്നാല്‍ തന്റെ കമ്പനികള്‍ ഇവിടെ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതനാകുമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസണിനോട് താന്‍ ഒരു വര്‍ഷം മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നതായി മസ്‌ക് എക്‌സില്‍ കുറിച്ചു. സ്വവര്‍ഗാനുരാഗവും ജെന്‍ഡര്‍ ഐഡിയോളജിയും പോലുള്ള പ്രകൃതിവിരുദ്ധ കാര്യങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്ന കാലിഫോര്‍ണിയഗവണ്‍മെന്റിന്റെ നടപടികള്‍ നിമിത്തം മസ്‌ക് മാത്രമല്ല നിരവധി ബിസിനസുകാരും സാധാരണ കുടുംബങ്ങളും മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതായി വിവിധ സംസ്ഥനങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2001 മുതല്‍ 2023 വരെ 37 ലക്ഷമാളുകള്‍ ഇത്തരത്തില്‍ കാലിഫോര്‍ണിയയില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയാതായാണ് കാലിഫോര്‍ണിയയിലെ പബ്ലിക്ക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്‍ജിബിറ്റി ആശയങ്ങള്‍ പഠിപ്പിക്കാത്ത സ്‌കൂളുകള്‍ക്ക് പിഴയിടാനുള്ള നിയമത്തില്‍ കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *